കാസർകോട് ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ചു, 18 പേർ ചികിൽസയിൽ; ഐഡിയൽ കൂൾ ബാറിന് നേരെ കല്ലേറ്,സ്ഥാപനം അടപ്പിച്ചു
കാസർകോട്:ചെറുവത്തൂറിൽ ഭക്ഷ്യ വിഷ ബാധയേറ്റ് വിദ്യാർത്ഥിനി മരിച്ചു.
കരിവൊള്ളൂർ പെരളം സ്വദേശിനി ദേവാനന്ദ (16)യാണ് മരണപ്പെട്ടത്.
പനിയും ചർദ്ധിയും വയറിളക്കവും മുലം ആശുപത്രിയിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് ഐഡിയൽ കൂൾ ബാറിന് നേരെ കല്ലേറുണ്ടായി. ഷവര്‍മ്മ കഴിച്ച 18 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ചെറുവത്തൂരിലെ ഐഡിയൽ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ചവരാണ് ഇവരെല്ലാം. സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു. സ്ഥാപനം അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു.
എം എൽ എ മാരായ എം.രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ നീലേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത
ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സബ് കളക്ടർ ഡി ആർ മേഘശ്രീ തഹെസിൽദാർ മണിരാജ് തുടങ്ങിയവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.