ആലപ്പുഴയിൽ വടിവാളുകളുമായി രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ, കൊലപാതക ശ്രമത്തിനിടെ പിടിയിലായതെന്ന് നാട്ടുകാർ
മണ്ണഞ്ചേരി: ആലപ്പുഴയിൽ വാളുകളുമായി രണ്ട് ആർ എസ് എസ് പ്രവർത്തകർ പിടിയിൽ, കൊലപാതക ശ്രമത്തിനിടെയാണ് പിടിയിലായതെന്ന് നാട്ടുകാർ പറഞ്ഞു. മണ്ണഞ്ചേരി അമ്പലക്കടവിൽ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് മാരകായുധവുമായി ആർഎസ്എസ് പ്രവർത്തകർ നാട്ടുകാരുടെ പിടിയിലായത് .
പ്രദേശത്തു വീണ്ടും കലാപ ശ്രമം നടത്താനുള്ള ആർഎസ്എസ് ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് എസ്ഡിപിഐ ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജയരാജ് പറഞ്ഞു.
വടിവാളുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി സംശയാസ്പദമായ രീതിയിൽ കണ്ട സംഘ്പരിവാർ പ്രവർത്തകരായ സുമേഷ് (ബിറ്റു), ശ്രീനാഥ് എന്നിവരെയാണ് നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപ്പിച്ചത്. കെ.എസ്.ഷാൻ വെട്ടേറ്റു മരിച്ച സ്ഥലത്തിന് 100 മീറ്റർ മാറിയാണ് സംഭവം.
ഇവരുടെ ലക്ഷ്യമെന്നത് സമഗ്രമായി അന്വേഷിക്കണമെന്നും പോലീസ് കൃത്യമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്ത് കൊണ്ട് വരേണ്ടതുണ്ടെന്നും ജയരാജ് ആവശ്യപെട്ടു,
____________________
ആലപ്പുഴയിൽ വടിവാളുകളുമായി രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ, കൊലപാതക ശ്രമത്തിനിടെ പിടിയിലായതെന്ന് നാട്ടുകാർ
Read Time:1 Minute, 38 Second