പരസ്പര വിശ്വാസവും സ്നേഹവും സമന്വയിപ്പിച്ചുകൊണ്ട് റംസാനിൽ സന്നദ്ധസംഘടനകളും പൊതുപ്രവർത്തകരും ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തത്: അനൂപ് കീച്ചേരി
കുമ്പള: പരസ്പര വിശ്വാസവും സ്നേഹവും സമന്വപ്പിച്ച് കൊണ്ട് പുണ്യ മാസത്തിൽ സന്നദ്ധ സംഘടനകളും പൊതു പ്രവർത്തകരും നടത്തുന്ന സേവനങ്ങൾ വിലമതിക്കാനാവത്തതാണന്ന് പ്രമുഖ ഗൾഫ് മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി അഭിപ്രായപ്പെട്ടു .
ദുബൈ മലബാർ കലാസാംസ്കാരിക വേദിയും അൽ ഫലാഹ് ഫൗണ്ടേഷനും സംയുക്തമായി മർഹും ചെർക്കളം അബ്ദുള്ളയുടെ നാമധേയത്തിൽ കുമ്പള പ്രസ്സ് ഫോറത്തിൽ സംഘടിപ്പിച്ച റംസാൻ റിലീഫ് സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അനൂപ് കീച്ചേരി.
അയൽക്കാർ പട്ടിണി കിടക്കുമ്പോൾ നിറയെ ഭക്ഷണം കഴിക്കുന്നവൻ എൻറെ സമുദായത്തിൽ പെട്ടവനല്ല എന്ന നബി വചനത്തോളം മാനവസമൂഹത്തിനു മുന്നിൽ നൽകാൻ മറ്റൊരു മതകാഴ്ചപ്പാട് ഇല്ലെന്നും പരിശുദ്ധ പുണ്യമാസത്തിൽ അതിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് ജീവകാരുണ്യ പ്രവർത്തനം നടത്താൻ മുന്നോട്ടുവന്ന ദുബൈ മലബാർ കലാസാംസ്കാരിക വേദിയുടെ യും അൽ ഫാലഹ് ഫൗണ്ടേഷന്റെയും പ്രവർത്തനം വർത്തമാനകാലത്ത് ഏറെ പ്രാധാന്യമുണ്ടെന്നും ദുബായ് റേഡിയോ ഏഷ്യ ന്യൂസ് എഡിറ്റർ
അനൂപ് കീച്ചേരി അഭിപ്രായപ്പെട്ടു.
എല്ലാ മതവും വിഭാവനം ചെയ്യുന്നത് സ്നേഹമാണെന്നും ഏറ്റവും സമ്പന്നമായ മുല്യങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിച്ച മതം ഇസ്ലാം മതം ആണെന്ന് അതിൻ്റെ ആശയാദർശങ്ങൾ ഉൾക്കൊള്ളുന്ന ഒരാളും സമൂഹത്തിൽ കലഹം ആഗ്രഹിക്കുന്നവർ ആവില്ലെന്നും അനൂപ് കൂട്ടി ചേർത്തു.
കാസർകോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു എ കെ ആരിഫ് അധ്യക്ഷത വഹിച്ചു മലബാർ കലാസാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനറും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്റഫ് കർള സ്വാഗതം പറഞ്ഞു വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു മുഖ്യ മന്ത്രിയുടെ അവാർഡ് ലഭിച്ച കുമ്പള വില്ലേജ് ഓഫീസർ ആരിസ് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബദറുൽ മുനീർ , ഹനീഫ പാറ എന്നിവർക്കും ഉപഹാരങ്ങൾ സമർപ്പിച്ചു ഖത്തർ കെഎംസിസി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് റസാക്ക് കല്ലട്ടി വ്യവസായ പ്രമുഖൻ ഗഫൂർ എരിയാൽ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ത്വാഹിറ യുസഫ് , ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീക്.. നാസർ മൊഗ്രാൽ 1 അൻവർ കോളിയടുക്കം, ബി എ റഹിമാൻ,ഹമീദ്,നാസർ കോളിയടുക്കം ,ബി എൻ മുഹമ്മദ് അലി., ഹനീഫ കോളിയടുക്കം കുമ്പള പ്രസ്സ് ഫോറം ഭാർവായികളായ സുരേന്ദ്രൻ. അബ്ദുള്ള കുമ്പള . ലത്തീഫ് ഉളുവാർ ലത്തീഫ് ഉപ്പള എന്നിവരും അഷ്‌റഫ് ബലക്കാട് ,ഉദയ അബ്ദുൽ റഹ്മാൻ ആയിഷ പെർള ,ഫാത്തിമ അബ്ദുള്ള കുഞ്ഞി. റഷീദ . തുടങ്ങിയവർ സംസാരിച്ചു കെ വി യുസഫ് നന്ദി പറഞ്ഞു.