മുഖ്യമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് കന്നിയോട്ടത്തില്‍ തന്നെ അപകടത്തില്‍പെട്ടു; ലോറിയുമായി കൂട്ടിയിടിച്ച്‌ ഇളകി പോയത് 35,000 രൂപയുടെ സൈഡ് മിറര്‍; യാത്ര തുടര്‍ന്നത് കെഎസ്‌ആര്‍ടിസിയുടെ കണ്ണാടി ഘടിപ്പിച്ചും

0 0
Read Time:4 Minute, 1 Second

മുഖ്യമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് കന്നിയോട്ടത്തില്‍ തന്നെ അപകടത്തില്‍പെട്ടു; ലോറിയുമായി കൂട്ടിയിടിച്ച്‌ ഇളകി പോയത് 35,000 രൂപയുടെ സൈഡ് മിറര്‍; യാത്ര തുടര്‍ന്നത് കെഎസ്‌ആര്‍ടിസിയുടെ കണ്ണാടി ഘടിപ്പിച്ചും

തിരുവനന്തപുരം: ഇന്നലെ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്റെ ആദ്യ യാത്രയില്‍ തന്നെ അപകടം.അപകടത്തില്‍ കല്ലമ്ബലത്തിന് സമീപത്തുവെച്ച്‌ ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോയി. 35,000 രൂപ വിലയുള്ള കണ്ണാടിയാണ് ഇളകിപ്പോയത്. പകരം കെഎസ്‌ആര്‍ടിസിയുടെ സൈഡ് മിറര്‍ ഘടിപ്പിച്ചാണ് യാത്ര പുനരാരംഭിച്ചത്. അപകടത്തില്‍ ആളപായമില്ല.തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്‌ആര്‍ടിസിയുടെ ലെയ്‌ലാന്‍ഡ് ബസ് എതിരെ വന്ന ലോറിയുടെ സൈഡില്‍ കൂട്ടിയിടിക്കുകയായിരുന്നു. കെഎസ്‌ആര്‍ടിസി വര്‍ക് ഷോപ്പില്‍ നിന്നും മറ്റൊരു സൈഡ് മിറര്‍ എത്തിച്ചാണ് യാത്ര തുടര്‍ന്നത്.

ദീര്‍ഘദൂര സര്‍വീസുകള്‍ക്കായാണ് കെഎസ്‌ആര്‍ടിസി പുതിയ കമ്ബനിയായ കെ- സ്വിഫ്റ്റ് സ്ഥാപിച്ചത്. ഇന്നലെയായിരുന്നു ആദ്യ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ്. തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തത്.

സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഭരണാനുകൂല സംഘടനകള്‍ വിട്ടു നിന്നിരുന്നു. ശമ്ബളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ചടങ്ങ് ബഹിഷ്‌കരിച്ചത്. കെ- സ്വിഫ്റ്റിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷ സംഘടനകള്‍ ഉന്നയിച്ചത്.ദീര്‍ഘ ദൂരയാത്രയ്ക്ക കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്വിഫ്റ്റ് സര്‍വീസിന് കെഎസ്‌ആര്‍ടിസിയുടെ ബുക്കിങ് വെബ്‌സൈറ്റായ www.online.keralartc.com-ല്‍ തന്നെയാണ് സ്വിഫ്റ്റിനുള്ള ബുക്കിങ്ങും സ്വീകരിക്കുന്നത്. സ്വിഫ്റ്റ് ബസുകള്‍ക്കെല്ലാം പ്രത്യേക പേര് നല്‍കിയിട്ടുണ്ട്. 325 കരാര്‍ ജീവനക്കാരെയാണ് സ്വിഫ്റ്റിലേക്ക് നിയമിച്ചിട്ടുള്ളത്. ഇവര്‍ക്ക് തൊപ്പിയുള്‍പ്പെടെ പ്രത്യേക യൂണിഫോം നല്‍കി. പീച്ച്‌ കളര്‍ ഷര്‍ട്ടും, കറുത്ത പാന്റ്‌സും തൊപ്പിയുമാണ് വേഷം.

കെ- സ്വിഫ്റ്റ് ബസുകളില്‍ ലഗേജ് വെക്കുന്നതിന് കൂടുതല്‍ സ്ഥലവും കൈകാര്യം ചെയ്യുന്നതിന് ക്രൂവിന്റെ സഹായവും ലഭിക്കും. സുരക്ഷയും വൃത്തിയും മുന്‍തൂക്കം നല്‍കി സര്‍വീസുകള്‍ നടത്തുന്നതിനാണ് സ്വിഫ്റ്റ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ പദ്ധതി വിഹിതം ഉപയോഗിച്ച്‌ വാങ്ങിയ 116 ബസുകളില്‍ 99 എണ്ണം രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയായി. 28 എണ്ണം എസിയും എട്ടെണ്ണം എസി സ്ലീപ്പറും 20 എണ്ണം എസി സെമി സ്ലീപ്പറും. സംസ്ഥാന സര്‍ക്കാര്‍ ആദ്യമായാണ് സ്ലീപ്പര്‍ ബസുകള്‍ നിരത്തില്‍ ഇറക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!