Read Time:50 Second
www.haqnews.in
അന്താരാഷ്ട്ര കബഡി താരം സന്ദീപ് നംഗൽ പഞ്ചാബില്‍ വെടിയേറ്റു മരിച്ചു

അന്താരാഷ്ടര കബഡി താരം സന്ദീപ് നംഗൽ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ ഒരു കബഡി മത്സരം പുരോഗമിക്കുന്നതിനിടെയാണ് സന്ദീപിന് വെടിയേറ്റത്. തലയിലും നെഞ്ചിലുമായി താരത്തിന് ഇരുപതോളം തവണ വെടിയേറ്റു. താരത്തിന് നേരെ വെടിയുതിര്‍ത്തത് ആരാണെന്ന് വ്യക്തമല്ല. അക്രമി സംഘത്തില്‍ 12 പേര്‍ ഉണ്ടായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പ്രോ കബഡി ലീഗിലെ താരമായിരുന്നു നംഗൽ.


