ഹൈടെക് വേശ്യാവൃത്തി കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടക്കം ലൈംഗികമായി ചൂഷണം ചെയ്ത ഉപ്പള സ്വദേശിയടക്കം നാല് പ്രതികൾ പിടിയിൽ
മംഗളൂരു: ഹൈടെക് വേശ്യാവൃത്തി കേസിൽ പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കേസിൽ നാല് പ്രതികളെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.മംഗലാപുരം സ്വദേശി റഷീദ് സാഹിബ് (73), മല്ലിക്കാട്ടെ മുഹമ്മദ് അലി (74), കുലശേഖര സ്വദേശി ഗ്രിഗറി ലിയോനാർഡ് സെക്വേര (62), കാസർകോട് ജില്ലയിലെ ഉപ്പള സ്വദേശി ഇസ്മായിൽ (41) എന്നിവരാണ് അറസ്റ്റിലായത്.
അടുത്തിടെ, നന്ദിഗുഡ്ഡയിലെ റിയാന റെസിഡൻസി അപ്പാർട്ട്‌മെന്റിന്റെ ഫ്ലാറ്റിൽ ഒരു ഹൈടെക് വേശ്യാലയം പൊലീസ് റെയ്ഡ് നടത്തി നേരത്തെ, കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാല് ഇരകളെ പോലീസ് രക്ഷപ്പെടുത്തിയിരുന്നു. ഒരു സ്ത്രീ, അവളുടെ മകൻ ,ഇടപാടുകാർ എന്നിവരുൾപ്പെടെ 10 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വേശ്യാവൃത്തി നടന്നതായി തെളിഞ്ഞത്.
നാല് വ്യത്യസ്ത പോക്സോ കേസുകളടക്കം ആകെ അഞ്ച് കേസുകളാണ് മംഗലാപുരം പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. സംഭവത്തിന് പിന്നിൽ കൂടുതൽ പേരുണ്ടെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മംഗലാപുരം പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു.