0
0
Read Time:57 Second
www.haqnews.in
ആരിക്കാടി ദേശീയ പാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മൊഗ്രാൽ പുത്തൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കുമ്പള:മൊഗ്രാൽപുത്തൂരിലെ തൻസീഹാ(18)ണ് ദേശീയ പാതയിൽ ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
വിദ്യാർത്ഥിയെ കുമ്പള ജില്ല ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിദഗ്ദ ചികിത്സയ്ക്ക് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.
കുമ്പള മഹാത്മ കോളേജിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് തൻസീഹ്.
പിതാവ്: ഷംസുദ്ദീൻ, മാതാവ്: ഫൗസിയ.