Read Time:1 Minute, 9 Second
വനിതാ ദിനാചരണം; താലൂക്ക് ആസ്ഥാന ആശുപത്രി മംഗൽപ്പാടിയുടെ കീഴിൽ വനിതകൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി
വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി മംഗൽപ്പാടി താലൂക്ക് ആസ്ഥാന ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വോർക്കാടി
ശ്രീ സായി നികേതൻ അഗതിമന്ദിരത്തിലെ വനിതകൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി.
ക്യാമ്പിൽ പ്രഷർ, ഷുഗർ പരിശോധനയും മരുന്നുവിതരണവും ഉണ്ടായി’
ദിനാചരണത്തോട് അനുബന്ധിച്ച് അഗതിമന്ദിരത്തിലെ
52 വനിതകൾക്ക് വസ്ത്രവിതരണവും , അന്തേവാസികൾക്ക്
പഴവർഗ്ഗങ്ങളും വിതരണം ചെയ്യുകയുണ്ടായി.
ആശുപത്രി സൂപ്രണ്ട്
ഡോ. ഷാൻറി ക്യാമ്പിന് നേതൃത്വം നൽകി.
സ്ഥാപനത്തിൽ വെച്ച് നടന്ന ചടങ്ങിൽ സ്ഥാപന മേധാവിയായ സൂപ്രണ്ട്
ഡോ. ഷാൻ്റിയെ ആശുപത്രി ജീവനക്കാർ ആദരിക്കുകയും ചെയ്തു.