വെൽകെയർ യുനാനി ക്ലിനിക് & ഹിജാമ സെന്റർ ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു
ഉപ്പള: ബന്തിയോട് വെൽകെയർ ക്ലിനിക്ക് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ യുനാനി ക്ലിനിക്ക്& ഹിജാമ സെന്റർ ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു.
ഉപ്പള യു.കെ ടവറിൽ DDC ലാബിനടുത്താണ് ക്ലിനിക്ക്.
കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തി.മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിർ ഉദ്ഘാടനം നിർവഹിച്ചു.
മഞ്ചേശ്വരം എംഎൽഎ എ കെ.എം അഷ്റഫ് മുഖ്യാഥിതിയായിരുന്നു.ഡോ.കെ എസ്. സയ്യിദ് ഹാമിദ് ഷുഹൈബ്,വാർഡ് മെമ്പർ സയ്യിദ് മുഹമ്മദ് റഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.
കഴുത്ത് വേദന,മുട്ട് വേദന,ഡി അഡിക്ഷൻ,ഉപ്പുറ്റി വേദന,നടു വേദന,സ്ത്രീ,പുരുഷ രോഗങ്ങൾ,ചർമ,ഉദര,മൂത്രാശയ രോഗങ്ങൾ കൂടാതെ ശിരോ രോഗങ്ങൾ,ജീവിത ശൈലി രോഗങ്ങൾ,ശിരോ രോഗങ്ങൾ,ഇ എൻ.ടി തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സയും, ഹിജാമയും ലഭ്യമാണ്.
ബന്തിയോട് തമാം ഫർണീച്ചറിന് മുന്നിലുള്ള വെൽകെയർ ക്ലിനിക്കും ഇവരുടെ സ്ഥാപനമാണ്.
വെൽകെയർ യുനാനി ക്ലിനിക് & ഹിജാമ സെന്റർ ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു
Read Time:1 Minute, 32 Second