യുക്രൈനില്‍ താത്കാലികമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു

0 0
Read Time:3 Minute, 7 Second

യുക്രൈനില്‍ താത്കാലികമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു

യുക്രൈനില്‍ താത്കാലികമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. മരിയുപോള്‍, വോള്‍നോവാഖ എന്നീ ഇടനാഴിയിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യപിച്ചത്.
രക്ഷാ പ്രവര്‍ത്തനത്തനിടെയാണ് റഷ്യയുടെ പ്രഖ്യാപനം. ഇന്ത്യന്‍ സമയം 11.30 മുതല്‍ വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. അഞ്ച് മണിക്കൂറാണ് വെടി നിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടാവുക എന്ന് റഷ്യന്‍ ദേശീയ മാധ്യമമായ ആര്‍.ടി അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാംഘട്ട ചര്‍ച്ചയിലാണ് നടപടി. മൂന്ന് ദിവസം മുന്‍പും റഷ്യയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നിലപാട് ഉണ്ടായിരുന്നു. ആ സമയത്ത് കിയവ് ദേശീയ പാത വഴി ആളുകള്‍ക്ക് രക്ഷപ്പെട്ടു പോവാന്‍ റഷ്യ അനുവദിച്ചിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യപിച്ചതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കടക്കം ഈ സമയത്ത് രക്ഷപ്പെടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ റഷ്യ യുക്രൈനില്‍ ശക്തമായ ആക്രമണമായിരുന്നു തുടര്‍ന്നുകൊണ്ടിരുന്നത്. പ്രധാന നഗരങ്ങളായ ഖാര്‍കിവ്, മരിയുപോള്‍ നഗരങ്ങളില്‍ വ്യോമാക്രമണങ്ങള്‍ ശക്തമാക്കിയിരുന്നു. ഇതുവരെ രണ്ടായിരത്തിലേറെ പൗരന്മാര്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ വ്യക്തമാക്കി. 9000 റഷ്യന്‍ സൈനികരെ വധിച്ചതായും യുക്രൈന്‍ അവകാശപ്പെടുന്നുണ്ട്.
ഇതിനിടെ റഷ്യയില്‍ വിവിധ വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തി വെച്ചിരുന്നു. ബിബിസിയും സിഎന്‍എനും റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയതായി അറിയിച്ചു. യുദ്ധ വാര്‍ത്തകളുമായി ബന്ധപ്പെട്ട സംപ്രേഷണത്തിന് റഷ്യ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. റഷ്യയില്‍ ഫേസ്ബുക്കിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ യൂട്യൂബും ട്വിറ്ററും ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ഗൂഗിള്‍, മൈക്രോസ്‌ഫോറ്റ് ഉള്‍പ്പെടെയുള്ള കമ്ബനികള്‍ റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!