പി.സി.എഫ്. യു എ ഇ നാഷണൽ കമ്മിറ്റി പുനസംഘടിപ്പിച്ചു
അജ്‌മാൻ : പി. സി. എഫ്. യു. എ. ഇ. നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2022-2023 വർഷത്തേക്കുള്ള എമിറേറ്റ്സ് കമ്മിറ്റികളുടെ പുനഃസംഘടന പൂർത്തീകരിക്കുകയും നാഷണൽ കമ്മിറ്റി നിലവിൽ വരികയും ചെയ്തു. ജനുവരി 16ന് ആരംഭിച്ച് ഒരു മാസക്കാലം നീണ്ടുനിന്ന സംഘടനാ തിരഞ്ഞെടുപ്പിൽ
ജനാധിപത്യ വ്യവസ്ഥയിലൂടെ
എമിറേറ്റ്സ് കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് പൂർത്തികരിച്ച് ഫെബ്രുവരി 13ന് അജ്മാനിൽ വെച്ച് സംഘടിപ്പിച്ച പ്രതിനിധി സമ്മേളനത്തിൽ എമിറേറ്റ്സ്കളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 95 പ്രതിനിധികളിൽ നിന്ന് നാഷണൽ കമ്മിറ്റി പ്രസിഡന്റായി മൻസൂർ അലി പട്ടാമ്പിയെയും ഇല്യാസ് തലശ്ശേരി, കരീം കാഞ്ഞാർ, മുഹമ്മദ് മെഹ്‌റൂഫ് എന്നിവരെ പിസിഎഫ് ഗ്ലോബൽ പ്രതിനിധികളായും സമ്മേളനം തെരെഞ്ഞെടുത്തു.
തുടർന്ന് സെക്രട്ടറിയേറ്റിലേക്ക് തിരെഞ്ഞെടുത്ത 17 അംഗങ്ങളിൽ നിന്ന്
സെക്രട്ടറിയായി ഖാലിദ് ബംബ്രാണ വൈസ് പ്രസിഡന്റ്മാരായി ഇസ്മായിൽ C.P, ലത്തീഫ്.M ,ഹാഷിം എസ് കുന്നേൽ, ഷഫീഖ് പുഴക്കര എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി U. K. സിദ്ധീഖ്,ഇസ്മായിൽ ആരിക്കാടി,റാഷിദ് സുൽത്താൻ,ഷാരിസ് കള്ളിയത്ത് ട്രഷററായി ഹക്കീം വാഴക്കാല എന്നിവരെയും
പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി നോമിനേറ്റ് ചെയ്തു.
മറ്റു സെക്രട്ടറിയേറ്റ് അംഗങ്ങളായി
അക്ബർ തളിക്കുളം,ഉമ്മർ റഷീദ്,
സൈതലവി പേങ്ങാട്ടിരി, റഹീസ് ആലപ്പി,
അതീഖ് റഹ്‌മാൻ,റഫീഖ് രാമപുരം,
ലത്തീഫ് പൂന്തുരുത്തി എന്നിവരെയും തിരഞ്ഞെടുത്തു.
മൻസൂർ അലി പട്ടാമ്പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനം നാഷണൽ കമ്മിറ്റി മുൻ പ്രസിഡന്റ് ഇല്യാസ് തലശ്ശേരി ഉദ്ഘാടനം ചെയ്തു, ജനറൽ സെക്രട്ടറി കരീം കാഞ്ഞാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് നടന്ന സംഘടന തിരെഞ്ഞെടുപ്പ് പിഡിപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് റഷീദ് മുട്ടുന്തല നേതൃത്വം നൽകി. ഷാഫി കഞ്ഞിപ്പുര പ്രതിജ്ഞ വാചകം ചൊല്ലി ആരംഭിച്ച സമ്മേളനത്തിൽ ഹാഷിം എസ് കുന്നേൽ സ്വാഗതവും അഹ്‌മദ് കീരിത്തോട് നന്ദിയും പറഞ്ഞു..