വിമാനത്താവളങ്ങളിലെ റാപ്പിഡ് ടെസ്റ്റ് ആവശ്യമില്ല; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇളവ് അനുവദിച്ച് ദുബൈ

0 0
Read Time:5 Minute, 7 Second

വിമാനത്താവളങ്ങളിലെ റാപ്പിഡ് ടെസ്റ്റ് ആവശ്യമില്ല; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇളവ് അനുവദിച്ച് ദുബൈ

ദുബൈ: ദുബൈയിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് പിസിആര്‍ പരിശോധന  ഒഴിവാക്കി. തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഇന്ത്യ പാക്കിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ദുബായിലേക്ക് വരുന്ന യാത്രക്കാർക്ക് ഈ ഇളവ് ബാധകമാണ്.
എന്നാൽ 48 മണിക്കൂറിനിടയിലെ ആര്‍ടി പിസിആര്‍ റിസൾട്ട് നെഗറ്റീവ് വേണമെന്ന പ്രോട്ടോകോളിൽ മാറ്റമില്ല. ദുബൈയിൽ എത്തിയാലും വിമാനത്താവളത്തിൽ  വച്ച് കൊവിഡ് പരിശോധന  ഉണ്ടാകും. നെഗറ്റീവ് റിസൾട്ട് വരുന്നത് വരെ കൊറന്റൈൻ ഇരിക്കണം എന്നാണ് ദുബൈയ് എയർപോർട്ട് അതോറിറ്റി യുടെ സർക്കുലർ പറയുന്നത്. അതേസമയം അബുദാബി ഷാർജ അടക്കം യുഎഇയിലെ മറ്റു വിമാനത്താവളങ്ങളിലേക്ക്  യാത്രചെയ്യുന്നവർക്ക് റാപിഡ് പിസിആര്‍ ഇപ്പോഴും ആവശ്യമാണ്.
അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധം
അബുദാബി: അബുദാബി (Abu Dhabi) വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പിസിആര്‍ പരിശോധനാഫലം (PCR Test result) നിര്‍ബന്ധമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് (Air India Express). യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ ഫലം ഇവര്‍ ഹാജരാക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് യാത്രയ്ക്ക് മുമ്പ് പിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ അറിയിച്ചിരുന്നു. ഇതില്‍ നിന്നാണ് അബുദാബിയെ ഒഴിവാക്കിയത്. എന്നാല്‍ ദുബൈ ഉള്‍പ്പെടെ മറ്റ് എമിറേറ്റുകളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് എയര്‍ അറേബ്യ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഇളവ് നല്‍കുന്നത്.
വാക്‌സിന്‍ എടുത്ത യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന വേണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ്
അബുദാബി : ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ (Covid vaccine) രണ്ടു ഡോസും സ്വീകരിച്ച, യുഎഇയില്‍ (Air India) നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധന (RT PCR test) ഒഴിവാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് (Air India Express). ഇന്ത്യയില്‍ നിന്നും വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എന്നിവ ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്.
യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്കുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളുടെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യം ഉള്ളത്. യത്രക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.
യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കേണ്ടതുണ്ട്. എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പ് 14 ദവസത്തെ യാത്രാ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടങ്ങിയ ഫോം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയുംവേണം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!