ഉപ്പള പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം; കാസർഗോഡ് MP രാജ്‌മോഹൻ ഉണ്ണിത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു
ന്യൂഡൽഹി : കേരളത്തിൽ ഏറ്റവും വലിയ NRI ജനസംഖ്യയുള്ള ജില്ലകളിലൊന്നാണ് കാസർഗോഡ്, കേരളത്തിന്റെ വടക്കൻ ഭാഗത്തുള്ള മഞ്ചേശ്വരം താലൂക്കിൽ നിന്ന്മാത്രം ഏകദേശം ഒരു ലക്ഷത്തിലധികം ആളുകൾ രാജ്യത്തിന് പുറത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നു.
2 ലക്ഷത്തിലധികം ആളുകൾ പരോക്ഷമായി ഇവരെ ആശ്രയിക്കുന്നുമുണ്ട് . പുതിയ പാസ്‌പോർട്ട് പഴയതു, പുതുക്കലും ഭേദഗതിയും ഉൾപ്പെടെ വിവിധ സേവനങ്ങൾക്കായി ജില്ലയിലെ പ്രവാസികൾക്കു പാസ്പോർട്ട് ഓഫീസുമായി ബന്ധപ്പെടേണ്ടി വരുന്നുണ്ട്.
ഇവർക്ക്പുറമേ സ്ഥിരമായി കപ്പലിൽ ജോലിക്ക് പോകുന്ന ഒരു വലിയ ജനവിഭാഗമുണ്ട്. ഇവർക്കും പ്രസ്തുത ഓഫീസിന്റെ സേവനം പതിവായി ഉപയോഗിക്കേണ്ടതുണ്ട്
പാസ്‌പോർട്ട് ഓഫീസിന്റെ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ കാസർഗോഡിലാണെങ്കിലും, ഈ ജില്ലയിൽ പൂർണ്ണമായ ഒരു ‘പാസ്‌പോർട്ട് സേവാകേന്ദ്രം’ പോലുമില്ല. നിലവിൽ ആളുകൾ ആശ്രയിക്കുന്നതു കാസർഗോഡ് പോസ്റ്റ് ഓഫീസുമായി ബന്ധപ്പട്ടു പ്രവർത്തിക്കുന്ന സേവാ കേന്ദ്രമാണ് ഏറ്റവും അടുത്തുള്ള സമ്പൂർണ്ണ പാസ്‌പോർട്ട് സേവാകേന്ദ്രം, കാസറഗോഡ് നിന്ന് 100 കിലോമീറ്റർ അകലെയുള്ള പയ്യന്നൂരാണ് . മുതിർന്ന പൗരന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നവർക്ക് ഇത്ര ദൂരത്തേക്ക് യാത്ര ചെയ്യുന്നത് വലിയ അസൗകര്യം ആണ് . വർദ്ധിച്ചുവരുന്ന ഉപയോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിന് ജില്ലയിൽ മതിയായ സൗകര്യങ്ങളുള്ള ഒരു പാസ്‌പോർട്ട് സേവാകേന്ദ്രം ഇപ്പോൾ അത്യന്താപേക്ഷിതമാണെന്നും . കാസർഗോഡ് ലോക്സഭ മണ്ഡലത്തിലെ മഞ്ചേശ്വരം താലൂക്കിന്റെ മധ്യഭാഗത്തുള്ള ഉപ്പള പോസ്റ്റ് ഓഫീസ് പോസ്റ്റൽ പാസ്‌പോർട്ട് സേവാ കേന്ദ്രമായി (POPSK) മാറ്റുവാൻ ആവശ്യമായ നടപടികൾ എടുക്കാനും എല്ലാ വസ്തുതകളും കണക്കിലെടുത്ത്, കാസർഗോഡിന് ഒരു പാസ്‌പോർട്ട് ഓഫീസ് അനുവദിക്കുകയും ചെയ്യണമെന്ന് കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ശൂന്യ വേളയിൽ കേന്ദ്ര സർക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയുണ്ടായി.