കിനാലൂർ ഭൂമി ഇടപാട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം; ഗണേശൻ അരമങ്ങാനം
കാസറഗോഡ് : കിനാലൂർ ഭൂമി ഇടപാട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് തീയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേശൻ അരമങ്ങാനം പറഞ്ഞു. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാരത്തിന്റെ മുപ്പതാംദിന സമരം ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തിന്റെ ഒരു മാസം പൂർത്തിയാവുന്ന ഇന്ന് തീയ്യ മഹാസഭയുടെ കാസറഗോഡ് ജില്ലാ കമ്മിറ്റിയാണ് സമര പന്തൽ ഏറ്റെടുത്തത്. പ്രകടനമായാണ് തീയ്യ മഹാസഭാ പ്രവർത്തകർ സമര പന്തലിലേക്ക് എത്തിയത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദ്ദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് ഇന്നത്തെ സമര പന്തലിലെ പരിപാടികൾ ആരംഭിച്ചത്.
സംഘാടക സമിതി ചെയർമാൻ നാസർ ചെർക്കളത്തിന്റെ അധ്യക്ഷതയിൽ തീയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേഷൻ അരമങ്ങാനം ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി. വിശ്വമ്പര പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി
ദമോധരൻ കൊമ്പത്ത്, സംസ്ഥാന മീഡിയ ചെയർമാൻ
എൻ. ചന്ദ്രൻ പുതുക്കൈ, സംസ്ഥന സെക്രട്ടറി
സുനിൽ കുമാർ ചാത്തമത്ത്, സംസ്ഥാന സമിതി അംഗം രമേഷൻ കാഞ്ഞങ്ങാട്, ജില്ലാ വൈസ് പ്രസിഡന്റുമാരായ
കെ.ബി. പ്രസാദ്, കെ.ബി. രാജൻ, മഹിളാ തീയ്യ മഹാസഭാ ജില്ലാ പ്രസിഡന്റ് ഷൈജ സായി, സെക്രട്ടറി
കൃഷ്ണഭായി, വൈസ് പ്രസിഡന്റ് ആശാലത, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട്
ടി.വി. രാഘവൻ തിമിരി, ജില്ലാ ജോയിൻ സെക്രട്ടറി
ജനാർദ്ദനൻ സി. കെ. നിലേശ്വരം, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട്
ശേഖരൻ പൈങ്ങോത്ത്, കൂട്ടായ്മ ജില്ലാ ട്രഷറർ ആനന്ദൻ പെരുമ്പള, കരിം ചൗക്കി, ഷെരീഫ് മുഗു, ഗീത ജി. തോപ്പിൽ, ഉസ്മാൻ കടവത്ത്, താജ്ജുദ്ദീൻ ചേരങ്കയ്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സുധീഷ് പൊയ്നാച്ചി, പിഡിപി സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ്, ടി. രമേശൻ, അബ്ബാസ്, മുഹമ്മദ് ഈച്ചിലിങ്കാൽ, ചന്ദ്രശേഖരൻ, ഷീന ജി. റാണി, ചേതൻ കുമാർ, മഹമൂദ് കൈക്കമ്പ, ഹമീദ് മൊഗ്രാൽ, സുലേഖ മാഹിൻ, മൂസ്സ ഹാജി ചേരൂർ, എസ്.ഡി.പി.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി ഉസ്മാൻ പെരുമ്പിലാവ്, ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, വൈസ് പ്രസിഡന്റ് അഹമ്മദ് ചൗക്കി, മണ്ഡലം സെക്രട്ടറി അൻവർ കല്ലങ്കയ്, വുമൺ ഇന്ത്യാ മൂവ്മെന്റ് നേതാക്കളായ ഷാനിദ ഹാരിസ്, വനിതാ പ്രസിഡന്റ് ഖമറുൽ ഹസീന, ലയൺസ് ഭാരവാഹികളായ ജലീൽ മുഹമ്മദ്, ഫാറൂഖ് കാസ്മി, ഷരീഫ് കാപ്പിൽ, യൂത്ത് കോൺഗ്രസ് നേതാക്കളായ ഇസ്മായിൽ ചിത്താരി, ഉദേശ് തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
എസ്.ഡി.പി.ഐ. പ്രവർത്തകർ നുള്ളിപ്പാടിയിൽ നിന്നും പ്രകടനമായാണ് സമര പന്തലിൽ എത്തിയത്.
കാസറഗോഡ് കോട്ടക്കണ്ണി സെന്റ് ജോസഫ് ചർച്ച വികാരി അച്ഛൻ ജോർജ് വള്ളിമല തീയ്യ മഹാസഭാ സംസ്ഥാന മീഡിയ ചെയർമാൻ എൻ. ചന്ദ്രൻ പുതുക്കൈക്ക് നാരങ്ങാ നീര് നൽകി ഇന്നത്തെ ഉപവാസം അവസാനിപ്പിച്ചു.
സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും സലീം സന്ദേശം നന്ദിയും പറഞ്ഞു.