നെഹ്റു യുവകേന്ദ്രയും ബ്രദേർസ് ക്ലബ്ബ് അട്ക്കയും സംയുക്തമായി ജലജാഗ്രാൻ അഭിയാൻ സംഘടിപ്പിച്ചു;ജില്ലാ പഞ്ചായത്ത് മെമ്പർ ഗോൾഡൻ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു
ബന്തിയോട്: നെഹ്റു യുവകേന്ദ്രയും
ബ്രദേർസ് ക്ലബ്ബ് അട്ക്കയും സംയുക്തമായി ജലജാഗ്രാൻ അഭിയാൻ സംഘടിപ്പിച്ചു.
അട്ക്ക ബ്രദേർസ് ക്ലബിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ ഗോൾഡൻ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
‘ജല സംരക്ഷണം’ എന്ന വിഷയത്തിൽ റിട്ടയേർഡ് ഭൂജലവകുപ്പ് ഡി.ഒ ശ്രീ. എ. പ്രഭാകരൻ ബോധവത്കരണ ക്ലാസ് നടത്തി. ക്ലബ്ബ് സെക്രട്ടറി ഹൈദർ എച്. എം സ്വാഗതം ആശംസിച്ചു. ക്ലബ് പ്രസിഡന്റ് അസീസ് ടിംബർ അധ്യക്ഷത വഹിച്ച ചടങ്ങിൽ NYK വോളിന്റെയർ ശ്രിമതി. രേണുക, സിപിഎം ബന്ദിയോട് എൽ.സി അംഗം അബ്ദുൽ റഹിമാൻ കുണ്ടിൽ, ക്ലബ് വൈസ് പ്രസിഡന്റ് ഹമീദ് സി എ, സെക്രട്ടറി മഹ്ഷൂഖ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കാദർ കോട്ട, മഹമൂദ് കജ, ജലീൽ ഐ എ, സാലിഹ് സീമാൻ, മഹമൂദ് എം പി, മഷൂദ് പി, അബ്ബാസ് കബീർ ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു. കമ്മിറ്റി അംഗം അബ്ദുള്ള ബി.എം.പി നന്ദി രേഖപ്പെടുത്തി.