കേന്ദ്രസർക്കാർ മാധ്യമങ്ങളുടെ വായ് മൂടി കെട്ടുന്നു പിഡിപി
കാസർഗോഡ്: കേന്ദ്ര ഗവൺമെന്റ് ഫാസിസ്റ്റുകളും നടത്തുന്ന ജനവിരുദ്ധ നയങ്ങളും ഫാസിസ്റ്റ് ക്രൂരതകളും ജനങ്ങൾ അറിയാതിരിക്കാൻ പത്ര ദൃശ്യ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്ന അതിന്റെ ഭാഗമായാണ് മീഡിയ വൺ ചാനൽ സംരക്ഷണം തടഞ്ഞത് എന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് പറഞ്ഞു.
മീഡിയവൺ വിലക്കിനെതിരെ പിഡിപി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ ത്തിന്റെ ഭാഗമായി പിഡിപി കാസർഗോഡ് ജില്ലാ കമ്മിറ്റി കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അജിത്കുമാർ ആസാദ്.
ജില്ലാ വൈസ് പ്രസിഡന്റ് കെ പി മുഹമ്മദ് ഉപ്പളയിൽ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ കുഞ്ചത്തൂർ സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ് ജില്ലാ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ മൊയ്തു ഹദ്ദാദ് ജോയിൻ സെക്രട്ടറി ഷാഫി കളനാട് കാസർഗോഡ് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള കുഞ്ഞ് ബദിയടുക്ക ഉദുമ മണ്ഡലം സെക്രട്ടറി ഇബ്രാഹിം കോളിയടുക്കം മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡണ്ട് മൂസ അടുക്കം മുനീർ പൊസോട്ട് അഷ്റഫ് കുമ്പള അസൈനാർ ബെണ്ടിച്ചാൽ ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു ജില്ലാ സെക്രട്ടറി ഷാഫി ഹാജി അടൂർ സ്വാഗതവും ജില്ലാ ജോയിൻ സെക്രട്ടറി ജാസി പൊസോട്ട് നന്ദിയും പറഞ്ഞു