ജില്ലയിലെ പ്രമുഖ വ്യാപാരിയും,പൗരപ്രമുഖനുമായ പി.കെ ഇബ്രിഹിം ഹാജി കന്യപ്പാടി നിര്യാതനായി
കുമ്പള: ജില്ലയിലെ അറിയപ്പെടുന്ന പലവ്യജ്ഞന വ്യാപാരിയും,നാട്ടിലെ പൗരപ്രമുഖനുമായിരുന്ന പി.കെ ഇബ്രാഹിം ഹാജി(72) കന്യപ്പാടി മരണപ്പെട്ടു.
പെരഡാല ,കന്യപ്പാടി എന്നീ ജുമാ മസ്ജിദ് മുൻ പ്രസിഡണ്ടായിരുന്നു അദ്ദേഹം.
കന്യപ്പാടിയിലും ബദിയടുക്കയിലും പലചരക്ക് കടകളും, ജില്ലയിലുടനീളം പലചരക്ക് വിതരണ വ്യാപാരവും ചെയ്തു വരികയായിരുന്നു.
കാരുണ്യ പ്രവർത്തകനും,സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും സജീവ സാന്നിദ്ധ്യഭായിരുന്നു പി.കെ കന്യപ്പാടി.
ഹൃദയ സംബന്ധമായ അസുഖം കാരണം 2വർഷത്തോളമായി ചികിത്സയിലായിരുന്നു. കദീജ ഹജ്ജുമ്മ, മക്കൾ: താഹിറ,മിസ്രിയ,ഷമീമ,മുഹമ്മദ് നിസാം, മരുമക്കൾ :ഹമീദ് ആരിക്കാടി മുഹമ്മദ് കുഞ്ഞി മുട്ടത്തൊടി,റഹ്മാൻ ചേരൂർ. കന്യപ്പാടി ജുമാ മസ്ജിദിൽ ഖബറടക്കം ചെയ്യും.