എയിംസ് നിരാഹാര സമരം 24-ആം ദിനത്തിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ഉപവസിച്ചു;രാജ്മോഹൻ ഉണ്ണിത്താൻ എം.പി. സാമൂഹ്യ പ്രവർത്തക ദയാബായി എന്നിവർ വേദി സന്ദർഷിച്ചു
വിഷ പൊള്ളലേറ്റ നാടിന് എയിംസ് വേണം, കാസറഗോഡിന്റെ പേര് കേരളം പ്രൊപോസലിൽ ഉൾപ്പെടുത്തണം, കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കണം എന്നീ ആവശ്യങ്ങളുമായി
എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ 24-ആം ദിനത്തിൽ കൂട്ടായ്മയുടെ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ആണ് ഉപവസിച്ചത്. ചെയർമാൻ കരീം ചൗക്കിയുടെ അധ്യക്ഷതയിൽ
മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് സമീറ ഫൈസൽ ഉൽഘാടനം ചെയ്തു. ബസ്സ് ഓണഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറർ
പി.എ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി., സാമൂഹ്യ പ്രവർത്തക ദയാബായി, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ഷാഫി കല്ലുവളപ്പിൽ, പി.ഡി.പി. ജില്ലാ സെക്രട്ടറി ഷാഫി ഹാജി അഡൂർ, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർസൺമരായ ഖദീജ, പ്രമീള മജൽ പഞ്ചായത്ത് അംഗങ്ങളായ സുലോചന, ഗിരീഷ്, പുഷ്പ എന്നിവരും ഹനീഫ് ചേരങ്കൈ,
കെ.ബി. മുകുന്ദൻ മാസ്റ്റർ, രാജേഷ് മാസ്റ്റർ, ഹമീദ് കാവിൽ, സലാം കുന്നിൽ, സത്താർ ചൗക്കി, വിജു ചൗക്കി, സുബൈർ പടുപ്പ്, അഹമ്മദ് ചൗക്കി, മുനീബ്,
ഉസ്മാൻ കടവത്ത്,
മഹമ്മൂദ് കുളങ്കര,
അബ്ബാസ് കുളങ്കര,
മഹമ്മൂദ് ഈച്ചിലിങ്കാൽ,
അഖിൽ പാലക്കുന്ന്,
ഹമീദ് കുന്നിൽ,
നസീർ ചൗക്കി,
ആർ.കെ. കൗവ്വായി,
ഹംസു മേനത്ത്,
രാജേന്ദ്രൻ,
ഹരി നെല്ലിക്കുന്ന്,
ശരിഫ് സാഹിബ്,
നാസർ ബ്ലാർക്കോട്,
ഗംഗാധരൻ,
ശരീഫ് മുഗു,
സലിം സന്ദേശം,
താജുദ്ധീൻ ചേരങ്കൈ, മുജീബ് കമ്പാർ, റഫീഖ് കടപ്പുറം, അഹ്മദ് നുസ്രത്ത്, അനീദ് നുസ്രത്ത്, അജിത്ത് നുസ്രത്ത്, ചിതമ്പരൻ നുസ്രത്ത്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഫറീന കോട്ടപ്പുറം,
ആനന്തൻ പെരുമ്പള, ചിതാനന്ദൻ കാനത്തൂർ,
താജുദ്ധീൻ പടിഞ്ഞാർ,
ഹക്കിം ബേക്കൽ,
പി.കെ. നാസർ ചാലിങ്കാൽ, ഷൗക്കത്തലി,
റഹീം നെല്ലിക്കുന്ന്,
സുലേഖ മാഹിൻ,
അഖിൽ, സുധീഷ്, റഫീഖ് കടപ്പുറം തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
നെപ്റ്റ്യുൺ ചൗക്കിയുടെ ഏകാങ്ക നാടകവും താജ്ജുദ്ദീൻ ചേരങ്കായുടെ ഗാനവും ഉണ്ടായിരുന്നു.
അഞ്ച് പേരാണ് ഇന്ന് ഉപവസിച്ചത്. വി. വിജയ് കുമാർ ചൗക്കി-ക്ക്
ചിന്മയ മിഷൻ വിദ്യാഭ്യാസ വിഭാഗം കേരള സംസ്ഥാന തലവൻ ശ്രീ ശ്രീ വിവിക്ഥാനന്ദ സരസ്വതി സ്വാമിജി അവർകൾ നാരങ്ങാ നീര് നൽകി ഇരൂപത്തി നാലാം ദിവസത്തെ ഉപവാസം അവസാനിപ്പിച്ചു.
സംഘാടക സമിതി ചെയർമാൻ നാസർ ചെർക്കളം സ്വാഗതവും ജനറൽ കൺവീനർ സിസ്റ്റർ ജയ ആന്റോ മംഗലത്ത് നന്ദിയും പറഞ്ഞു.