എയിംസ് നിരാഹാര സമരം 18-ആം ദിനത്തിലേക്ക്
എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന് വരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം 17 ദിനങ്ങൾ പിന്നിട്ടു.
എയിംസിന് വേണ്ടി കാസറഗോഡ് ജില്ലയുടെ പേരുൾപ്പെടുത്തി ഉടനെ പുതിയ പ്രൊപോസൽ കേന്ദ്രത്തിന് സമർപ്പിക്കുക എന്ന ആവശ്യവുമായാണ്
അനിശ്ചിതകാല നിരാഹാര സത്യഗ്രഹ സമരം സംഘടിപ്പിക്കുന്നത്.
അനിശ്ചിതകാല നിരാഹാരത്തിന്റെ 17-ആം ദിന സമരം
ഫറീന കോട്ടപ്പുറത്തിന്റെ അധ്യക്ഷതയിൽ കേരള സിംഗേഴ്സ് സംസ്ഥാന പ്രസിഡണ്ട് എൻ.എ. മഹമൂദ് ഉത്ഘാടനം ചെയ്തു.
അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഹമീദ് ചേരങ്കയ്, മുഹമ്മദ് ഈച്ചിലങ്കാനം,
ഗണേശൻ അരമങ്ങാനം, ഇ.കെ. അബ്ബാസ്, സൂര്യ തേജസ്, ദിനേഷ് വി.വി.,
സലീം ചൗക്കി,
ശരീഫ് മുഗു, റഹീം നെല്ലിക്കുന്ന്, അഡ്വ: ശരീഫ് ഉള്ളത്ത് മഞ്ചേരി,
കേരള സംസ്കരിക പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് മൂസ പാട്ടില്ലത്ത്, ജനറൽ സെക്രട്ടറി ഡോ: ടി.എം. സുരേന്ദ്രനാഥ്, കുമാരി സിതാര ഉള്ളത്ത്, ഹക്കിം ബേക്കൽ,
റെജി കമ്മാടം, കരീം ചൗക്കി, ഇസ്മായിൽ ഖബർദാർ, ഷൗക്കത്തലി കരിപ്പൊടി , സി.എച്ച്. മൊയ്‌ദു തൈക്കടപ്പുറം, താജുദ്ദീൻ ചേരങ്കയ് എന്നിവർ അഭിവാദ്യങ്ങൾ നേർന്നു സംസാരിച്ചു.
ഫറീന കോട്ടപ്പുറം, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഡോക്ടർ സുരേന്ദ്രനാഥ്, സിസ്റ്റർ ജയ ആന്റോ മംഗലത്ത്
എന്നിവരാണ് അനിശ്ചിതകാല നിരാഹാര സമരത്തിൽ ഇന്ന് ഉപവസിച്ചത്.
ഷാഫി കല്ലുവളപ്പിൽ ഡോ. സുരേന്ദ്രനാഥ്-ന് നാരങ്ങാ നീര് നൽകി ഇന്നത്തെ ഉപവാസ സമരം അവസാനിപ്പിച്ചു.
സംഘാടക സമിതി ചെയർമാൻ നാസർ ചെർക്കളം സ്വാഗതവും ജനറൽ കൺവീനർ സിസ്റ്റർ ജയ ആന്റോ മംഗലത്ത് നന്ദിയും പറഞ്ഞു.