ഭരണകക്ഷി എം.എൽ.എ.മാർ എയിംസ് വേണമെന്ന പഴയ നിലപാടിലേക്ക് തിരിച്ച് വരണം; എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ
എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന്റെ 15-ആം ദിന സമരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണം മാറുമ്പോൾ നിലപാട് മാറ്റുന്ന നടപടി തുടർന്നാൽ അത് ജില്ലയുടെ വികസനത്തിനെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ എന്നല്ല രാജ്യത്ത് എവിടെ എയിംസ് അനുവദിക്കുകയാണെങ്കിൽ പോലും ആദ്യം അനുവദിക്കേണ്ടത് കാസറഗോഡ് ആണ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇത്രയും വലിയ ദുരിതം വിധച്ച കാസറഗോഡ് ജില്ലക്ക് അനുകൂലമായി പ്രൊപോസലിൽ പേര് നല്കാത്തതിൽ വലിയ പ്രതിഷേധം ഉണ്ടെന്നും പോരാട്ടം കടുപ്പിക്കുമെന്നും ഉപവാസ സമരം നടത്തുന്നത് യുദ്ധ സമാനമാണെന്നും സമരക്കാരെ അനുമോദിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.