Read Time:1 Minute, 0 Second
www.haqnews.in
മൊഗ്രാൽ ടൗൺ ടീം ഒരുക്കുന്ന ഫുട്ബോൾ മേള സീസൺ-3 യുടെ ലോഗോ പ്രകാശനം ചെയ്തു
മൊഗ്രാൽ: മൊഗ്രാൽ ടൗൺ ടീം സംഘടിപ്പിക്കുന്ന ഫുട്ബോൾ മേളയുടെ( സീസൺ-3) ലോഗോ പ്രകാശനം ചെയ്തു. കാസർഗോഡ് “ചായ്കഥ ”യിൽ വച്ച് നടന്ന ചടങ്ങിൽ പ്രവാസി വ്യവസായിയും, നാങ്കി മാസ്റ്റർ ട്രസ്റ്റ് ചെയർമാനുമായ മുഹമ്മദലി നാങ്കി, ബാക്ക് ഡെവലപേഴ്സ് ചെയർമാൻ റിയാസ് ബേർക്കയ്ക്ക് നൽകി ലോഗോ പ്രകാശനം ചെയ്തു.
ചടങ്ങിൽ റിയാസ് മൊഗ്രാൽ, അസ്ഫാൻ മൊഗ്രാൽ, ലത്തീഫ് തവക്കൽ, സൈഫു ബാർകോഡ് എച് എ ഖാലിദ്, അഷ്റഫ് എം എസ്, സജ്ജാദ് മൊഗ്രാൽ, ശഫീഖ് ബെൻഴർ,സുനൈസ് മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.