ഹരേക്കള ഹാജ്ജബ്ബയുടെ ജീവിത കഥ പുസ്തകമാകുന്നു;
എബി കുട്ടിയാനമാണ് ‘ഓറഞ്ച് മണമുള്ള ജീവിതം’ എന്ന പേരില്‍ ജീവചരിത്രം എഴുതുന്നത്
ഓറഞ്ച് വില്‍പ്പന നടത്തി തന്റെ ഗ്രാമത്തില്‍ സ്‌കൂള്‍ കൊണ്ടുവരികയും ഒടുവില്‍ ആ സേവനത്തിന് പകരമായി രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്ത ഹരേക്കള ഹാജ്ജബ്ബയുടെ ജീവിത കഥ പുസ്തകമാകുന്നു. എഴുത്തുകാരന്‍ എബി കുട്ടിയാനമാണ് ഹാജ്ജബ്ബയെക്കുറിച്ച് മലയാളത്തിലുള്ള ജീവചരിത്രം തയാറാക്കുന്നത്.
മംഗലാപുരത്തേക്ക് ബസ് കയറി ഇരപത്തിയഞ്ച് ഓറഞ്ച് കടം വാങ്ങി വില്‍പ്പന നടത്തുകയും അതിനിടയില്‍ തന്റെ നാട്ടില്‍ സ്‌കൂള്‍ പണിയാന്‍ വേണ്ടി മുന്നിട്ടിറങ്ങുകയും സ്‌കൂള്‍ സ്ഥാപിക്കുകയും എല്‍.പി സ്‌കൂള്‍ യുപിയും പിന്നീട് ഹൈസ്‌കൂളായി മാറുകയും ചെയ്തു. ഹാജ്ജബ്ബയുടെ കഥ ആരെയും പ്രചോദിപ്പിക്കുന്ന ഒന്നാണ്.
ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയയിലും നിരന്തരം എഴുതുന്ന എബി കുട്ടിയാനത്തിന്റെ ആറാമത്തെ പുസ്തകമാണിത്.
ഹരേക്കള ഹാജ്ജബ്ബയുടെ ജീവിത കഥ പുസ്തകമാകുന്നു; എബി കുട്ടിയാനമാണ് ‘ഓറഞ്ച് മണമുള്ള ജീവിതം’ എന്ന പേരില്‍ ജീവചരിത്രം എഴുതുന്നത്
Read Time:1 Minute, 27 Second