ബുക്ക് ചെയ്ത ആംബുലൻസ് നൽകിയില്ല;നേർവഴി ഇസ്ലാമിക് സെന്റർ നിയമ നടപടിയിലേക്ക്
ഉപ്പള: സാമൂഹ്യദ്രോഹികളാൽ കത്തി നശിപ്പിക്കപ്പെട്ട നേർവഴി ആംബുലൻസിന് പകരം പുതിയ eco ആംബുലൻസ് ബുക്ക് ചെയ്ത് 15 മാസമായിട്ടും നൽകാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് നേർവഴി നിയമ നടപടി ക്കൊരുങ്ങുകയാണന്ന് അറിയിച്ചു.
6 മാസത്തിനകം വാഹനംനൽകാമെന്ന് പറഞ്ഞാണ് അഡ്വാൻസ് തുക സ്വീകരിച്ചത്. ബന്തിയോടിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസി വഴിയാണ് ആംബുലൻസ് ബുക്ക് ചെയ്തത്. ചെറിയ ആംബുലൻസാണ് നാട്ടിനാവശ്യം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നാളിത്‌വരെ കാത്ത് നിന്നത്.
ഒന്നര വർഷം മുമ്പ് നേർവഴിയുടെ ആംബുലൻസ് കത്തിച്ച പ്രതികളെ C.C Tv ദ്രശ്യം ഉണ്ടായിട്ടും ഇത്‌വരെ പിടികൂടാൻ കഴിയാത്തത് പ്രതിഷേധമാണ്. മുഖ്യമന്ത്രിയുട ഓഫീസിൽ നിന്ന് ഇടപെടൽ നടത്തിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയുണ്ടാവുന്നില്ല എന്ന് നേർവഴി ജനറൽ സെക്രട്ടറി ഇബ്രാഹിം കുന്നിൽ അറിയിച്ചു.
ഹഖ്ന്യൂസ് ‘വ്യത്യസ്ത വ്യക്തികൾ’ പുതിയ എപിസോഡ്:
https://youtu.be/R4YmncfhuXU