കുമ്പള: മുസ്ലിം ലീഗ് നേതാവും,കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന എം പി മുഹമ്മദ് (68)അന്തരിച്ചു.
മഞ്ചേശ്വരത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്ന മുഹമ്മദ് എം.പി മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി, പഞ്ചായത്ത് പ്രസിഡണ്ട്, കുമ്പള ഗ്രാമ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ബംബ്രാണ ജുമാ മസ്ജിദ് പ്രസിഡണ്ട്, കുമ്പള മേഖലാ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ നിലവിൽ പ്രവർത്തിച്ചു വരികയായിരുന്നു.
സമസ്തയുടെയും sys smf ന്റെയും മുൻനിരനേതാവായി പ്രവർത്തിച്ചു വന്നിരുന്നു.
കുറച്ച് കാലങ്ങളായി അസുഖ ബാധിതനായി പൊതു പരിപാടികളിൽ നിന്നും മാറി നിന്ന് വീട്ടിലും ആശപത്രിയിലും ചികിത്സയിലായിരുന്നു.
എം പി മുഹമ്മദ് സാഹിബിന്റെ വേർപ്പാടിലൂടെ കുമ്പളയുടെ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പകരം വെക്കാനില്ലാത്ത നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്.
ഖബറടക്കം നാളെ രാവിലെ 8 മണിക്ക് ബംബ്രാണ ജുമാമസ്ജിദ് അങ്കണത്തിൽ നടക്കും.