മനുഷ്യജാലിക:രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ;313 അംഗ സ്വാഗതംസംഘം കമ്മിറ്റി രൂപീകരിച്ചു
കാസർകോട്: ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി റിപബ്ലിക് ദിനത്തിൽ സീതാംഗോളിയിൽ നടത്തുന്ന 14-ാമത് മനുഷ്യജാലിക വിജയിപ്പിക്കുന്നതിനായി 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സീതാംഗോളി ഇസ് ലാമിക് സെന്ററിൽ നടന്ന യോഗം ജില്ലാ സെക്രട്ടറി വി.കെ മുഷ്താഖ് ദാരിമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൂസ നിസാമി അധ്യക്ഷനായി. മനുഷ്യജാലിക ഫണ്ട് ഉദ്ഘാടനം മുഹമ്മദ് കുഞ്ഞി ഹാജി കണ്ടത്തിൽ നിർവ്വഹിച്ചു. സെക്രട്ടറിമാരായ പി.എച്ച് അസ്ഹരി ആദൂർ, അസീസ് പാടലടുക്ക, ഖലീൽ ദാരിമി ബെളിഞ്ചം, റാസിക് ഹുദവി, ഇല്യാസ് ഹുദവി, ബിലാൽ ആരിക്കാടി, ഖാസിം ദാരിമി, ഖാസിം ഫൈസി, റഫീഖ് ദാരിമി തുടങ്ങിയവർ സംസാരിച്ചു. ഹസൈനാർ മൗലവി, ശരീഫ് നിസാമി, ആസിഫ് അലി കന്തൽ, എം.എച്ച് അബ്ദുറഹ്മാൻ, സിദ്ധീഖ് മൗലവി, അബ്ദുറഹ്മാൻ ഗുണാജെ, സിദ്ധീഖ് എസ്.പി, ഹനീഫ് സീതാംഗോളി, അഷ്റഫ് എസ്.പി, അനസ് എസ്.പി, റഖീബ് സീതാംഗോളി, മുസ്തഫ സീതാംഗോളി തുടങ്ങിയവർ സംബന്ധിച്ചു.
സ്വാഗതസംഘം ഭാരവാഹികൾ: ചെയർമാൻ: യൂസുഫ് ഹാജി സീതാംഗോളി, വർക്കിങ്ങ് ചെയർമാൻ: എം.എച്ച് അബ്ദുൽ റഹ്മാൻ ഉറുമി, ജനറൽ കൺവീനർ: പി.എച്ച് അസ്ഹരി ആദൂർ, വർക്കിങ് കൺവീനർ: ഇല്യാസ് ഹുദവി ഉറുമി, ട്രഷറർ: കണ്ടത്തിൽ മുഹമ്മദ് കുഞ്ഞി ഹാജി.
മനുഷ്യജാലിക:രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ;313 അംഗ സ്വാഗതംസംഘം കമ്മിറ്റി രൂപീകരിച്ചു
Read Time:2 Minute, 7 Second