മംഗൽപാടി,പൈവളികെ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് “പാലിയേറ്റീവ് ബോധ വത്ക്കരണ ക്ലാസ്സ്” സംഘടിപ്പിച്ചു
ഉപ്പള: മഞ്ചേശ്വരം ബ്ലോക്ക് പരിധിയിൽ പെട്ട മംഗൽപാടി,പൈവളികെ എന്നീ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്ക് മംഗൽപാടി താലൂക് ഹോസ്പിറ്റൽ സെക്കന്ററി പാലിയേറ്റീവിന്റെ നേതൃത്വത്തിൽ “പാലിയേറ്റീവ് ബോധ വൽക്കരണ ക്ലാസ്സ്” സംഘടിപ്പിച്ചു.
മംഗൽപാടി പഞാചായത്ത് ഹാളിൽ നടന്ന ബോധവത്ക്കരണ യോഗത്തിൽ പാലിയേറ്റീവ് ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി ഷിജി മനോജ് ക്ലാസ്സ് എടുത്തു.
ആശുപത്രി സൂപ്രണ്ട് ശ്രീമതി ഷാന്റി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശ്രീ രാജേഷ്,ശ്രീ നാരായണ നായ്ക്,jhi മാരായ ശ്രീ ബിജു,ശ്രീ ഭാസ്കരൻ, ശ്രീമതി ബിജിനി, ശ്രീ അഖിൽ,സെക്കന്ററി പാലിയേറ്റീവ് സ്റ്റാഫ് നേഴ്സ് രമ്യ,physiotherapist പുഷ്പരാജ്,കമ്മ്യൂണിറ്റി നേഴ്സ്മാരായ രത്ന, പ്രേമ, രാജേശ്വരി, സവിത എന്നിവർ പങ്കെടുത്തു.