മംഗൽപാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന് കുവൈറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ കൈത്താങ്ങ്
ഉപ്പള: മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നപ്പോൾ മംഗൽപാടി താലൂക്ക് ആശുപത്രി കെട്ടിടത്തിൽ ആരംഭിച്ച “ഡയാലിസിസ് സെന്റർ” ഒട്ടേറെ രോഗികൾക്ക് ആശ്വാസമാവുകയാണ്.
ഇന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷമീമ ടീച്ചറും വൈസ് പ്രസിഡണ്ട് പി കെ മുഹമ്മദ് ഹനീഫയുമാണ് ഇതിൻറെ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്.
ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിന് വേണ്ടി
കുവൈറ്റ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സാമ്പത്തിക സഹായം നൽകി.
സ്റ്റേറ്റ് സെക്രട്ടറി റസാഖ്
അയ്യൂറിന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചർക്ക് തുക കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഹനീഫ് പി കെ, ഡോക്ടർമാരായ അസീർ , പവിത്രൻ , മുസ്ലിം ലീഗ് നേതാക്കളായ യാസീൻ അംബാർ, ഹനീഫ് കുദുക്കോട്ടി,കുവൈറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി ഉമ്മർ ഉപ്പള, മുഹമ്മദ് കുഞ്ഞി കുദുവ(MKP),ഷാഹുൽഹമീദ് ചെറുഗോളി ,ഹമീദ് പള്ളം തുടങ്ങിയവർ സംബന്ധിച്ചു.