ജിഫ്രി തങ്ങൾക്കു ഭീഷണി:സർക്കാർ ഗൗരവമായി കാണണം;കുമ്പോൽ തങ്ങൾ

0 0
Read Time:1 Minute, 24 Second

ജിഫ്രി തങ്ങൾക്കു ഭീഷണി:സർക്കാർ ഗൗരവമായി കാണണം;കുമ്പോൽ തങ്ങൾ

കുമ്പള :സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങൾക്കു വധ ഭീഷണിയുള്ള കാര്യം സർക്കാർ അതീവ ഗൗരവമായി കാണണമെന്നും
പോലീസ് സ്വമേധയാ കേസെടുത്തു ഭീഷണിപ്പെടുത്തിയവരെ എത്രയും വേഗം കണ്ടെത്തി അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുമ്പോൽ സയ്യിദ് കെ.എസ്.അലി തങ്ങൾ ആവശ്യപ്പെട്ടു.

സമുദായത്തിന്റെ നന്മയും മതമൈത്രിയും സമാധാനാന്തരീക്ഷവും ലാക്കാക്കി ഉചിതമായ തീരുമാനമെടുക്കുമ്പോൾ രാഷ്ട്രീയമായും അല്ലാതെയും ചിലർക്കുണ്ടാക്കുന്ന അസഹിഷ്ണുത പരിഹാസവും അസഭ്യ വർഷവും കടന്നു വധഭീഷനിലെത്തി നിൽക്കുന്നത് അങ്ങേയറ്റം ആപൽകരവും
പ്രതിഷേധാർഹവുമാണ്.
ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ നീക്കത്തെ ശക്തമായി അപലപിക്കണമെന്നും ജിഫ്രി മുത്തു കോയ തങ്ങൾക്കു സർക്കാർ മതിയായ പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും അലി തങ്ങൾ ആവശ്യപ്പെട്ടു.

Happy
Happy
13 %
Sad
Sad
88 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!