33വർഷത്തിന് ശേഷം ജി.എച്ച്.എസ് മംഗൽപാടി “ചങ്ങാതിക്കൂട്ടം” ഒത്ത്ചേരൽ മറക്കാനാവാത്ത അനുഭവമായി

മംഗൽപാടി: 1988 വർഷത്തെ GHS മംഗൽപാടി ഹൈസ്കൂളിലെ ‘ചങ്ങാതിക്കൂട്ടം’ 33വർഷത്തിന് ശേഷം ഒത്ത്കൂടിയപ്പോൾ രാവിനെ പകലാക്കിയ വെള്ളി വെളിച്ചത്തിൽ മറക്കാൻ പറ്റാത്തൊരനുഭൂതിയായി.
പ്രായവും,പ്രാരാബ്ധങ്ങളും, തിരക്കുകളും മറന്നുളള ഒത്ത്കൂടൽ ആസ്വധിച്ചും ആനന്ദിച്ചും ആടിപാടി തിമിർക്കുകയായിരുന്നു.
GHS മംഗൽപാടി ചങ്ങാതിക്കൂട്ടം എന്ന വാട്സ് ഗ്രൂപ്പിലൂടെ സംസാരങ്ങളും,ഓർമ്മപുതുക്കലുകളും ഉണ്ടായിരുന്നെങ്കിലും പഴയ സ്കൂൾ ജീവിതത്തെ ഓർമ്മിക്കുംവിധം സംഘടിപ്പിച്ച ഒത്ത്ചേരൽ ശരിക്കും സ്കൂൾ ജീവിതത്തിലെ ഓർമ പുതുക്കലായി. രാത്രി വൈകിയും പരിപാടി സമാപിച്ചിട്ടും കളം വിട്ട് പോകാൻ മനസ്സില്ലാതെ നിൽക്കുന്ന സ്കൂൾ വിദ്യാർത്ഥികളെ പോലെയുള്ള കാഴ്ച സ്കൂൾ ജീവിതത്തിലേക്ക് ഒരുവട്ടം തിരിച്ച് പോയെന്ന ഓർമ്മപ്പെടുത്തലായി.

നിരവധി ചങ്ങാതിമാർ ഒരുമിച്ചുള്ള ചങ്ങാതിക്കൂട്ടത്തിലെ ചില സുഹൃത്തുക്കൾ പ്രവാസ ജീവിതം നയിക്കുന്നതിനാൽ പ്രവാസലോകത്ത് നിന്നും ആശംസകളറിയിച്ചും. കുടുംബ സംഗമം വരും വർഷങ്ങളിൽ മികച്ച രീതിയിൽ സംഘടിപ്പിക്കാനും വേദിയിൽ വെച്ച് തീരുമാനമെടുത്തു.
പാട്ടും,കളികളും,രുചിയൂറും ഭക്ഷണവുമൊരുക്കിയ ചടങ്ങ് കുട്ടികളും കുടുംബക്കാരും ആവേശത്തോടെ ആസ്വദിച്ചു.

യൂസുഫ്.സി.എ,അബ്ദുല്ല കോട്ട,മഹ്മൂദ് വിൽസ്,അഷ്റഫ് അലി, മൂസ എ.ബി,സലീം പെരിങ്കടി,അബ്ദുല്ല മമ്മുഞ്ഞി,അബ്ദുൽ റഹ്മാൻ കെ.പി,ഹസ്സൻ പെരിങ്കടി ,മൊയ്തീൻ ഗുർമ,മുഹമ്മദ് കുഞ്ഞി പെരിങ്കടി,നാസർ ഉപ്പള,ഹനീഫ് സോങ്കാൽ തുടങ്ങിയവർ സംബന്ധിച്ചു.



