ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ 23മത് വാർഷികാഘോഷ സമാപനം ജനുവരി 14ന് ദുബായിൽ
ദുബായ്: ദുബായിലും നാട്ടിലുമായി നീണ്ട 23 വർഷത്തോളമായി സാമൂഹിക-സാംസ്കാരിക-വിദ്യഭ്യാസ-കലാകായിക-ജീവകാരുണ്യ മേഖലകളിൽ തുല്യതയില്ലാത്ത പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ‘ദുബായ് മലബാർ കലാസാംസ്കാരിക വേദി’ ഇത്രയും കാലത്തിനിടയിൽ സമൂഹ മദ്ധ്യേ വ്യക്തിമുദ്രപതിപ്പിച്ച ഒട്ടനവധിയാളുകളെ അവാർഡുകൾ നൽകി ആദരിക്കുകയും വളർന്നു വരുന്ന പ്രതിഭകളെ സമൂഹമദ്ധ്യേ പരിചയപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്.
ഈ സംഘടനയുടെ പ്രോത്സാഹനം കൊണ്ട് മാത്രം എത്രയോ വ്യകതിത്വങ്ങൾ ഇന്ന് നിരവധി മേഖലകളിൽ ഉന്നതിയിലെത്തിയിട്ടുണ്ട്.
ഇന്ത്യൻ സുപ്രീം കോടതി ജഡ്ജ് സന്തോഷ് ഹെഗ്‌ഡെ,പത്മശ്രീ ബി ആർ ഷെട്ടി ,കർണാടക മന്ത്രി രാമനാഥ റൈ, മുൻ മന്ത്രി ചെർക്കളം അബ്ദുല്ല, മുതിർന്ന മാധ്യമ പ്രവർത്തകരായ കെ എം അഹമ്മദ്,വിവേകാനന്ദ, രമേശ് പയ്യന്നൂർ ,പി പി ശശീന്ദ്രൻ,കായികരംഗത്തെ പ്രതിഭകളായ ഇർഫാൻ പഠാൻ,ജഗദീഷ് കുമ്പള ,എൻ പി പ്രദീപ്, മൂസ ഷരീഫ്,ഇന്ത്യൻ ഫുട്ബോൾ ഗോൾകീപ്പർ മാരായ സുബ്രതോ പാൽ,ടി പി രഹനേഷ്, വാണിജ്യ പ്രമുഖരായ സിപി.ബാബാജി ,വൈ സുധീർകുമാർ ഷെട്ടി, മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖരായ മൂസാ എരഞ്ഞോളി ,വി എം കുട്ടി, പീർ മുഹമ്മദ് ,സിബില, സദാനന്ദൻ ,വിളയിൽ ഫസീല, റംലാ ബീഗം , എന്നീ പ്രശസ്തരെയും അവാർഡുകൾ നൽകി ആദരിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ നിരവധി ആളുകൾ കോവിഡ് കാലത്ത് ജീവകാരുണ്യ രംഗത്ത് മികച്ച പ്രവർത്തനമാണ് സംഘടന നടത്തിയിട്ടുള്ളത്.
ഇരുപത്തി മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തുന്ന മർഹൂം ചെർക്കളം അബ്ദുല്ല സാഹിബിന്റെ നാമധേയത്തിലുള്ള പുരസ്കാരം വാണിജ്യ ബിസിനസ് രംഗത്തെ പ്രമുഖർക്കും, കെ അഹ്മദ് മാഷിന്റെ നാമധേയത്തിലുള്ള പുരസ്കാരം മാധ്യമ പരവർത്തകർക്കും വിതരണരം ചെയ്യും.
ചടങ്ങ് ജനുവരി പതിനാലാം തീയതി ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടക്കും. ജനപ്രതിനിധികൾ സമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രശസ്തർ കായികരംഗത്തെ ഈ ചടങ്ങിൽ സംബന്ധിക്കും.