കുബണൂർ മാലിന്യ പ്ലാന്റിലെ പ്രശ്നം;ആക്ഷൻ കമ്മിറ്റി നൽകിയ കേസ് ഹൈകോടതി ഫയലിൽ സ്വീകരിച്ചു
ഉപ്പള:മംഗൽപ്പാടി ഗ്രാമ പഞ്ചായത്തിൽ മാലിന്യസംസ്കരണ പ്രശ്നം രൂക്ഷമായികൊണ്ടിരിക്കെ ‘മാലിന്യ മുക്ത കുബണൂർ’ആക്ഷൻ കമ്മിറ്റി നൽകിയ പരാതി കേരള ഹൈകോടതി ഫയലിൽ സ്വീകരിച്ചു.
16വർഷമായി ഗ്രാമവാസികൾ അനുഭവിക്കുന്ന രൂക്ഷമായ ആരോഗ്യ പ്രശ്നങ്ങൾക്കും അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങൾക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇവർ മുട്ടാത്ത വാതിലുകളില്ല.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭരണ കക്ഷികൾ മോഹന വാഗ്ദാനം നൽകും.പറഞ്ഞതെല്ലാം പിന്നീട് മറക്കും.മാലിന്യ സംസ്കരണ പ്ലാന്റ്ൽ പതിനാറു വർഷത്തെ മാലിന്യങ്ങൾ കുന്ന് കൂടി കിടക്കുന്നു. ആറു മാസം കൊണ്ട് ഇവയെല്ലാം എടുത്തു മാറ്റുമെന്ന് പഞ്ചായത്ത് അധികാരികൾ വാഗ്ദാനം നൽകിയിരുന്നു. ഒൻപതു മാസം കഴിഞ്ഞു.അതും പതിവ് പല്ലവിയായി.ഒരു മാസത്തിനകം പ്ലാന്റിലേക്ക് വൈദ്യുതി കണക്ഷൻ നൽകുമെന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ മാസമാണ് കണക്ഷൻ കിട്ടിയത്. വാഗ്ദാനങ്ങൾ നൽകി നിരന്തരം ലംഘിക്കുന്ന പഞ്ചായത്ത് ഭരണ സമിതിക്കെതിരെ നാട്ടുകാർ മുമ്പ് സമരം നടത്തിയിരുന്നു. അന്ന് നടന്ന ചർച്ചയിലെ തീരുമാങ്ങൾ പഞ്ചായത്ത് നടപ്പാക്കത്തിനാൽ അതും വെള്ളത്തിലായി.