വോട്ടർ പട്ടിക ശരിയായ രീതിയിൽ ക്രമീകരിക്കണം: BLOA
കാസർഗോഡ്, വോട്ടർ പട്ടിക ശരിയായ രീതിയിൽ ക്രമീകരിക്കണമെന്ന് ബൂത്ത് ലെവൽ ഓഫീസേർസ് അസോസിയേഷൻ ജില്ലാ കമ്മറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നവംബർ 1 ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ വ്യാപകമായ അപാകതകൾ കടന്നു കൂടിയിരിക്കുകയാണ്. കുടുംബാംഗങ്ങൾ പല ഭാഗങ്ങളിലായാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ BLOമാർ ഫീൽഡ് വെരിഫിക്കേഷൻ നടത്തി നീക്കം ചെയ്യാൻ ശുപാർശ ചെയ്ത് മരണപ്പെട്ട വോട്ടർമാർ പുതിയ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്.
പട്ടികയിലെ അപാകതകൾ പരിഹരിക്കാൻ അധികാരികൾ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും സംഘടന ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് കെ വിനോദ് അധ്യക്ഷനായി. സെക്രട്ടറി ടി അഭിലാഷ് റിപ്പോർട്ട് അവതരിപ്പിച്ചു,
രക്ഷാധികാരി എം പവിത്രൻ തൃക്കരിപ്പൂർ ,ട്രഷറർ അമീർ കോടിബയൽ,വൈസ് പ്രസിൻ്റ്
ഷംസുദീൻ ടി ടി, കാഞ്ഞങ്ങാട് ,
ബിജി എം മഞ്ചേശ്വരം,
ജോയിൻ സെക്രട്ടറി
രവികുമാർ കാസറഗോഡ്,
ഗീത എൻ വി തൃക്കരിപ്പൂർ
തുടങ്ങിയവർ സംസാരിച്ചു.