മംഗൽപാടി ജനകീയ വേദിയും ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച’വിദ്യാർത്ഥി ബോധവത്ക്കണം’പ്രശംസനീയം
മംഗൽപാടി: വിദ്യാർത്ഥികൾക്ക് അറിവിന്റെ യും ആത്മവിശ്വാസത്തിന്റെ അനുഭൂതികൾ പകർന്നു നൽകി മംഗൽല്പാടി ജനകീയ വേദിയും, ജനമൈത്രി പോലീസും സംഘടിപ്പിച്ച റാഗിംഗ് വിരുദ്ധ ബോധവത്ക്കരണ സെമിനാർ സർവ്വരാലും പ്രശംസിക്കപ്പെട്ടു
മംഗൽല്പാടി യിലെ ഇതര പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ നിന്നും ഉയർന്നു കേട്ട അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർത്തികൾക്ക് ഇടയിൽ ഉണ്ടായെക്കാവുന്ന അപകർഷതയും അലക്ഷ്യതയും മാറ്റാനും ഈ വിഷയങ്ങളെക്ക്കുറിച്ച് അവബോധമുണ്ടാക്കാനും, റാഗിംഗ് പോലുള്ള പ്രവർത്തികളുടെ ഭവിശ്യത്തുക്കളെക്കുറിച്ച് മനസ്സിലാക്കാനും സാധിച്ചു എന്ന് സെമിനാറിൽ പങ്കെടുത്ത അധ്യാപകരും വിദ്യാർഥികളും ഒരുപോലെ അഭിപ്രായപ്പെട്ടു
വെള്ളിയാഴ്ച 3-12-2021 ന് മംഗൽല്പാടി ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ ൽ നടന്ന ആന്റി റാഗിംഗ് സെമിനാർ ൽ മഞ്ചേശ്വരം പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ. ബാലചന്ദ്രൻ വിഷയവതരണം നടത്തി സംസാരിച്ചു
സ്കൂൾ പ്രൻസിപ്പാൾ ശ്രീമതി ഷൈനി ടീച്ചർ അധ്യക്ഷത വഹിച്ചു, അഡ്വ. കരീം പൂന ഉദ്ഘാടനം നിർവഹിച്ചു, യൂസുഫ് പച്ചിലംപാറ സ്വാഗതം ആസംഷിച്ചു തുടർന്ന് മഞ്ചേശ്വരം പോലീസ് സബ് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ വിദ്യാർത്ഥികൾക്ക് ഹൃദ്യമായ ശൈലിയിൽ വിഷയാവധരണ ബോധവത്ക്കരണ പ്രഭാഷണം നടത്തി, ജനമൈത്രി പോലീസുകാരായ സതീശ്, വിജേഷ്, അധ്യാപിക ശ്രിമതി റഹീമ, ജനകീയ വേദി നേതാക്കളായ മഹമൂദ് കൈക്കംബ, അഷാഫ് മൂസക്കുഞ്ഞി, റൈഷാദ് ഉപ്പള, അബു തമാം, അബുള്ള അത്തർ,മീഡിയ വിംഗ് സൈനുദ്ദീൻ അട്ക്ക തുടങ്ങിയവർ സംബന്ധിച്ചു, മംഗൽല്പാടി ഹെയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകനും സ്കൂൾ ആന്റി റാഗിംഗ് കമ്മറ്റി കൺവീനർ ശ്രി. ഹബീബ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
മംഗൽപാടി ജനകീയ വേദിയും ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച’വിദ്യാർത്ഥി ബോധവത്ക്കണം’പ്രശംസനീയം
Read Time:2 Minute, 43 Second