ആരിക്കാടി കാർലെ-പി. കെ നഗർ -തങ്ങൾ വീട് ചെക്ക്‌ ഡാമിന്റെ പ്രവർത്തി ഉടൻ തുടങ്ങും ; അഷ്‌റഫ്‌ കർള

0 0
Read Time:1 Minute, 57 Second

ആരിക്കാടി കാർലെ-പി. കെ നഗർ -തങ്ങൾ വീട് ചെക്ക്‌ ഡാമിന്റെ പ്രവർത്തി ഉടൻ തുടങ്ങും ; അഷ്‌റഫ്‌ കർള

കുമ്പള : കാർളെ- പി കെ നഗർ-തങ്ങൾ വീട് എന്നിവടങ്ങളിൽ ചെക്ഡാമുമായി ബന്ധപ്പെട്ട് ഈ വർഷത്തെ 2021-22 കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെക്ഡാം നിർമിക്കുന്നതിനായി വികസനഫണ്ടിൽ നിന്നും 6 ലക്ഷം രൂപ മാറ്റിവച്ചിരുന്നു.

നാലുവരിപ്പാത ഹൈവേ വികസനവുമായിബന്ധ പെട്ടു പ്രസ്തുത സ്ഥലംനാഷണൽ ഹൈവേ അതോറിറ്റി ഏറ്റ്എടുത്തതിനാൽ തൊട്ട ടുത്തുഉള്ള മറ്റൊരു സ്‌ഥലത്ത് ബി സി ബി നിർമ്മിക്കാനവശ്യമായ സംവിധാനം ഉണ്ടാക്കുന്നതിനായി കാസർഗോഡ് ബ്ലോക്ക്പഞ്ചായത്ത് എഞ്ചിനീയർ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർഷിച്ചു. ഉടൻ തന്ന ഇതിന്റെ പ്രവൃത്തി തുടങ്ങൻ കഴിയുമെന്ന് കാസറഗോഡ് ബ്ലോക്ക്‌ പഞ്ചയാത്ത് ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഷ്‌റഫ്‌ കർള അറിയിച്ചു.

വർഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യവും മഴക്കാലമായാൽ വെള്ളം നിറഞ്ഞൊഴുകുകയും, വേനൽ കാലമായാൽ കടൽ വെള്ളം കയറി കൃഷികളടക്കം നശിക്കുകയും ചെയ്യുന്ന കനാലിൽ കർഷകർ കൃഷിയിറക്കാറില്ല.

2 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കനാൽ ചെക്ഡാം വരുന്നതോടെ ഈ പ്രദേശത്തുകാരുടെ ദീർഘ കാലത്തെ സ്വപ്നമാണ് സാക്ഷാൽക്കരിക്കപ്പെടുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!