എ.കെ.എം അഷ്‌റഫ് എം.എൽ.എയുടെ ആദ്യ യു.എ.ഇ സന്ദർശനം; സ്വീകരണം കെങ്കേമമാക്കാൻ ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി
ദുബൈ: എം എൽ എ ആയതിന് ശേഷം ആദ്യമായി യു എ ഇയിലെത്തുന്ന എ കെ എം അഷ്‌റഫിനുള്ള സ്വീകരണം കെങ്കേമമാക്കാൻ ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. “ജുബിലേഷൻ ടു കെ ടു വൺ” എന്ന പേരിൽ ദുബൈ കെ എം സി സി അൽ ബറഹ ഓഫീസ് കോമ്പൗണ്ടിൽ 2021 ഡിസംബർ 9ന് വ്യാഴാഴ്‌ച രാത്രി എട്ട് മണിക്ക് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ സംബന്ധിക്കാനാണ് എ കെ എം അഷ്‌റഫ് എം എൽ എ ദുബായിലെത്തുന്നത്. പരിപാടി വിജയിപ്പിക്കാൻ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. അയ്യൂബ് ഉറുമിയുടെ അധ്യക്ഷതയിൽ ഷംസു മാസ്റ്റർ പാട്ലട്ക ഉത്ഘാടനം ചെയ്തു.
ജുബിലേഷൻ ടു കെ ടു വൺ പ്രചാരണത്തിനായുള്ള റോൾ അപ്പ് പ്രകാശനം അഡ്വ. ഇബ്രാഹിം ഖലീൽ നിർവ്വഹിച്ചു. ഡോ. ഇസ്മായിൽ മൊഗ്രാൽ സ്വാഗതവും ഇബ്രാഹിം ബേരികെ നന്ദിയും പറഞ്ഞു.
മഹ്മൂദ് ഹാജി പൈവളികെ, അഷ്‌റഫ് പാവൂർ, സുബൈർ കുബണൂർ, സലാം പാട്ലട്ക, സൈഫുദ്ദീൻ മൊഗ്രാൽ, യൂസുഫ് ഷേണി, മുനീർ ബേരിക, ആസിഫ് ഹൊസങ്കടി, അമാൻ തലേക്കള, കുഞ്ഞഹമ്മദ് മൊഗ്രാൽ, ഹസ്സൻ കുദുവ, ജബ്ബാർ ബൈദല, റസാഖ് ബന്തിയോട്, മുഹമ്മദ് കളായി, അഷ്‌റഫ് ഉളുവാർ, അഷ്‌റഫ് ഷേണി, ഇബ്രാഹിം നൽക, അഷ്ഫാഖ് കറോഡ, ഫൈസൽ കടമ്പാർ, റസാഖ് പാത്തൂർ, റസാഖ് ജാറ, നൗഷാദ് മീഞ്ച എന്നിവർ സംസാരിച്ചു.