എഴുത്തും വായനയും മാനുഷിക മൂല്യങ്ങൾ വളർത്തുവാൻ അനിവാര്യമാണ് പാണക്കാട് സയ്യദ് മുനവർ അലി ശിഹാബ് തങ്ങൾ
ദുബൈ ഒരു തലമുറയുടെ നന്മകൾ വർദ്ധിപ്പിക്കാനും മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കാനും എഴുത്തും വായനയും അനിവാര്യമാണ് എന്നും വളർന്ന് വരുന്ന എഴുത്ത് കാർക്ക് നൽകുന്ന പ്രോത്സഹനവും വായനാ ശീലം വളർത്താനുള്ള പരിശ്രമങ്ങളും തികച്ചും അഭിനന്ദനാര്ഹമാണെന്നും
സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു
ദുബൈ കെ എം. സി സി കാസർഗോഡ്’ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വായനാ വർഷം ഇവിടെ പ്രസക്തമാണെന്നും തങ്ങൾ പറഞ്ഞു ഷാർജ അന്തർദേശീയ പുസ്തകമേളയിൽ ദുബൈ കെ എം സി സി സംസ്ഥാന കമ്മിറ്റി മുൻസെക്രട്ടറിയും മിഡിയവിംഗ് ചെയർമാനുമായിരുന്ന ഹനീഫ് എം കൽമാട്ട രചിച്ച “അബ്റക്കരികിൽ” എന്ന 50 കവിതകളുടെ സമാഹാരത്തിന്റെ പ്രകാശനകർമ്മം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മുനവറലി തങ്ങൾ യു എ ഇ യുടെ 50-ാം ദേശീയ ദിനഘോഷങ്ങളുടെ വേളയിൽ 50കവിതകളുടെ സമാഹാരഠ ഈ രാജ്യത്തോടുള്ള കൂറും സ്നേഹോപഹാവും മാണെന്ന് ഹനീഫ് കൽമാട്ട അഭിപ്രായപ്പെട്ടു
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു
യു എ ഇ കെ എം സി സി ജനറൽ സെക്രട്ടറി പി കെ അൻവർ നഹ ദുബായ് കെ എം സി സി ആക്ടിങ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചകൈ ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ അഡ്വക്കേറ്റ് ഗസാലി സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ് കൊടുങ്ങല്ലൂർ, മുസ്ത വേങ്ങര മുൻ സെക്രട്ടറി ഹനീഫ് കല്മട്ട ജില്ലാ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്ങൽ ,സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട് . ഹസൈനാർ ബീജന്തടുക്ക .ഫൈസൽ മിഹ്‌സിൻ തളങ്ങര . കെ പി അബ്ബാസ് കളനാട് മണ്ഡലം നേതാക്കളായ ഡോക്ടർ ഇസ്മായിൽ ഇബ്രാഹിം ബേരികെ ,ഷുഹൈൽ കോപ്പ ,യൂസുഫ് ഷേണി . മുനീർ ബേരികെ ഹസൻ കുദുവ പഞ്ചായത് നേതാക്കളായ ,ജബ്ബാർ ബൈദല , മുഹമ്മദ് പാച്ചാനി ഖാലിദ് മള്ളങ്കൈ തുടങ്ങിയവർ സംബന്ധിച്ചു
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് നന്ദി പറഞ്ഞു
എഴുത്തും വായനയും മാനുഷിക മൂല്യങ്ങൾ വളർത്തുവാൻ അനിവാര്യമാണ് ; പാണക്കാട് സയ്യദ് മുനവർ അലി ശിഹാബ് തങ്ങൾ
Read Time:3 Minute, 6 Second