എം.എ നാസറിന്റെ വിയോഗം: നഷ്ടമായത് അശരണരുടെ അത്താണി; കാസറഗോഡ് ജില്ലാ കെ.എം.സി.സി
ദുബൈ: അബൂദാബി കെ.എം.സി.സി നേതാവും കാരുണ്യപ്രവർത്തകനുമായിരുന്ന എം.എ നാസർ സാഹിബിന്റെ വിയോഗം പ്രവാസലോകത്ത് അശണരുടെ ആശ്രയമാണു നഷ്ടമായതെന്ന് ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സ്വദേശത്തും വിദേശത്തും ആരോരുമില്ലാത്തവർക്ക് തുണയായി വർത്തിച്ച നേതാവായിയുന്നു എം.എ. നാസർ സാഹിബ്. യു.എ.ഇ യിലെ വിവിധ പ്രദേശങ്ങളിൽ അദ്ദേഹം ചെയ്ത സേവനങ്ങൾ ആർക്കും വിസ്മരിക്കാൻ കഴിയില്ല. സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി ജീവിച്ച എം.എ. നാസർ സാഹിബിന്റെ നിനച്ചിരിക്കാതെയുള്ള വേർപാട് നഷ്ടമാക്കിയത് അശരണരുടെ ആശ്രയത്തെയും പാവപ്പെട്ടർക്ക് സാന്ത്വനമാകുന്ന സ്‌നേഹവായ്പിനെയുമാണ്.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയും പങ്ക് ചേരുന്നതായി ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ഹനീഫ്, ടി ആർ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അറിയിച്ചു.