‘നെഹ്റു പീസ് ഫൗണ്ടേഷൻ പുരസ്ക്കാരം’ കുഞ്ഞബ്ദുള്ളയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യ നിർമ്മാർജ്ജനത്തിന് വേണ്ടി പുതുവഴികൾ കണ്ടെത്തുകയും കേരളത്തിലെ പല പഞ്ചായത്തു മുനിസിപ്പാലിറ്റി കോർപ്പറേഷനുകളിലും വളരെ വിജയകരമായി നടപ്പാക്കിയതിലൂടെ ഇന്ന് കേരളത്തിൽ ഏറ്റവും പ്രശസ്തിയാർജിച്ച കമ്പനിയായി മാറിയ മഹ്യൂബ എക്കോ സലുഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം ഡി കുഞ്ഞബ്ദുള്ള.
സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി എസ് പ്രദീപ്കുമാറിന്റെ അധ്യക്ഷതയിൽ ശിശുദിനത്തിൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കുഞ്ഞബ്ദുള്ള നെഹ്റു പീസ് ഫൗണ്ടേഷൻ പുരസ്കാരം ഏറ്റുവാങ്ങി.
അടൂർ പ്രകാശ് എംപി മുരുകൻ കാട്ടാക്കട കരകുളം കൃഷ്ണൻനായ,ർ ഡോക്ടർ ജി മാധവൻ നായർ എം വിജയകുമാർ , ഡോക്ടർ കെ എസ് മണി അഴീക്കോട് എന്നീ പ്രമുഖർ പുരസ്കാര ചടങ്ങിൽ സംബന്ധിച്ചു.