പോൾ വാൾട്ടിൽ തരംഗമായി മാറിയ ഉപ്പളയിലെ അഫ്സലിന് കായിക പരിശീലനത്തിനും,തുടർ പഠനത്തിനും സഹായിക്കാൻ ജില്ലാ ഒളിമ്പിക് അസ്സോസിയേഷൻ രംഗത്ത്
കാസറഗോഡ്: കായിക മത്സരങ്ങളിൽ ഏറെ പ്രശസ്തവും അതിലുപരി ദുർഘടം പിടിച്ചതുമായ ഒരു ഇനമാണ് പോൾവാൾട്ട്.
നമ്മുടെ നാട്ടിൽ ഈ മത്സരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം വളരെ വിരളവുമാണ് .
മുളം കമ്പിൽ ഉയരത്തിൽ ചാടി ഈയിടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധയാകർഷിച്ച ഉപ്പള മൂഡോടിയിലെ 13 വയസ്സുകാരൻ മുഹമ്മദ് അഫ്സൽ മുൻപരിചയമോ പരിശീലനമോ ഇല്ലാതെ സ്വന്തമായി എല്ലാം പഠിച്ചെടുക്കുയായിരുന്നു.
ഉപ്പള ഗവൺമെൻറ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഫ്സൽ.
മത്സ്യത്തൊഴിലാളിയായ മുഹമ്മദ് ഹനീഫയുടെ അഞ്ചു മക്കളിൽ രണ്ടാമനാണ് അഫ്സൽ. കോവിഡ് രൂക്ഷമായ ഒരുവർഷം മുൻപ് മീഡിയവൺ ചാനലിൽ കാസറഗോട് ഷഫീഖ് നസറുള്ള റിപ്പോർട്ട് ചെയ്ത വാർത്ത കണ്ടു കേരള ഒളിമ്പിക് അസോസിയോഷൻ സെക്രട്ടറി രാജീവ് ജില്ലാ സെക്രട്ടറി അച്യുതൻ മാസ്റ്റർ എന്നിവരുടെ നിർദേശ പ്രകാരം കുട്ടിയുടെ വീട് സന്ദർഷിച്ചു തുടർ പടനത്തിനും കായിക പരിശീലനത്തിനും സാധ്യയമായതെല്ലാം ചെയ്യുന്നതിനു ഇടപെടൽ നടത്തുമെന്നും ഒളിമ്പിക് അസോസിയോഷൻ ഭാരവാഹികൾ പറഞ്ഞു.
കാസർഗോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള , കുമ്പള ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി വൈസ് ചെയർമാൻ എ.കെ. ആരിഫ്,മുനീർ , അബ്ദുൽ റഹിമാൻ എന്നിവർ സമ്പന്ദിച്ചു.