കുമ്പളയിലെ പൗരപ്രമുഖൻ മമ്മിഞ്ഞി സോനാ ബസാർ അന്തരിച്ചു.
കുമ്പള: കുമ്പളയിലെ പൗര പ്രമുഖനും മത സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന സോനാ ബസാർ മമ്മിഞ്ഞി (76) അന്തരിച്ചു.
മംഗലാപുരത്ത് സ്വർണ്ണ വ്യാപാരയായിരുന്ന അദ്ദേഹം കുമ്പള ബദർ ജുമാ മസ്ജിദ് പ്രസിഡണ്ട്, കുമ്പള c എച്ച് സെന്റർ പ്രസിഡണ്ട്, മാവിനകട്ട റഹ്‌മാനിയ മസ്ജിദ് പ്രസിഡണ്ട്,
മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം തുടങ്ങി മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് തലയെടുപ്പോടെ നില കൊണ്ട സോണാബസാർ മമ്മിഞ്ഞി ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
വൻ ജനാവലിയുടെ സാന്നിധ്യത്തിന് ളുഹർ നിസ്‌കാരാനന്തരം മാവിനകട്ട റഹ്‌മാനിയ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി,
വ്യവസായ പ്രമുഖൻ മുഹമ്മദ് അറബി,
മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ അഷ്‌റഫ് കർള, സെക്രട്ടറി എ കെ ആരിഫ്, കുമ്പള മേഖലാ സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഹാദിത്തങ്ങൾ,വർക്കിങ് പ്രസിഡണ്ട് ഹമീദ് ഹാജി കുമ്പള, വർക്കിങ് സെക്രട്ടറി ബി എ റഹ്‌മാൻ ആരിക്കാടി,
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സകീർ അഹമദ്, വൈസ് പ്രസിഡന്റ് ഇബ്രാഹിം ബത്തേരി, കുമ്പള ബദർ ജുമാ മസ്ജിദ് സെക്രട്ടറി അബ്ദുല്ല താജ്, തുടങ്ങയവർ അനുശോചനം രേഖപ്പെടുത്തി
കുമ്പളയിലെ പൗരപ്രമുഖൻ മമ്മിഞ്ഞി സോനാ ബസാർ അന്തരിച്ചു
Read Time:1 Minute, 54 Second