യുഎഇ ഗോൾഡൻ വിസ : സുപ്രധാന ഇളവുമായി അധികൃതർ

0 0
Read Time:1 Minute, 30 Second

യുഎഇ ഗോൾഡൻ വിസ : സുപ്രധാന ഇളവുമായി അധികൃതർ

മുൻനിര തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഗോൾഡൻ വിസ നൽകാൻ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശിച്ചു . കോവിഡ് മഹാമാരിയിൽ നിന്ന് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ അസാധാരണമായ പരിശ്രമങ്ങൾ നടത്തിയ വിശിഷ്ട വ്യക്തികൾ എന്ന നിലയിലാണ് മുൻനിര തൊഴിലാളികൾക്കും കുടുംബങ്ങളും ഗോൾഡൻ വിസ നൽകുന്നത് .
പരിശ്രമങ്ങൾക്കും ത്യാഗങ്ങൾക്കും അംഗീകാരമായി ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാൻ ജൂലൈയിൽ യുഎഇ സർക്കാർ ഡോക്ടർമാരെ ക്ഷണിച്ചിരുന്നു . യുഎഇ ഹെൽത്ത് റെഗുലേറ്ററി ബോഡികളുടെ ലൈസൻസുള്ള എല്ലാ ഡോക്ടർമാർക്കും 2021 ജൂലൈ മുതൽ 2022 സെപ്തംബർ വരെയുള്ള കാലയളവിൽ smartservices.ica.gov.ae എന്ന വെബ്സൈറ്റ് വഴി ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ട് . ദുബായിൽ ലൈസൻസുള്ള ഡോക്ടർമാർക്ക് smart.gdrfad.gov.ae വഴിയും അപേക്ഷിക്കാം .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!