Read Time:1 Minute, 11 Second
മലബാർ സമരാനുസ്മരണ യാത്രക്ക് കാസർകോട് ജില്ലയിലെ ഹൊസങ്കടിയിൽ നിന്ന് തുടക്കം
ഹൊസങ്കടി : ‘മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം’ എന്ന സന്ദേശവുമായി മലബാർ സമര അനുസ്മരണ സമിതി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സമരാനുസ്മരണ യാത്ര സംഘടിപ്പിക്കുന്നു. യാത്രയുടെ കാസർകോട് ജില്ലാ പ്രയാണം തുടങ്ങി. ഹൊസങ്കടിയിൽ നിന്ന് ആരംഭിച്ച യാത്രക്ക് കോർഡിനേറ്റർ ടി മുജീബ് റഹ്മാൻ ആമുഖ പ്രഭാഷണം നടത്തി.
ശേഷം അതിജീവന കലാസംഘം അവതരിപ്പിച്ച തെരുവ് നാടകം അരങ്ങേറി. മലബാർ സമര അനുസ്മരണ പാട്ടുകൾ നൗഫൽ മഞ്ചേരിയും സംഘവും അവതരിപ്പിച്ചു.സമര ചരിത്ര പുസ്തകങ്ങളുടെ വിൽപ്പനയും നടന്നു. പരിപാടിക്ക് യു കെ അബ്ദുസലാം, ടി മുഹമ്മദ് ഷഫീഖ് , മുനീർ ചുങ്കപ്പാറ, ഹസനുൽ ബെന്ന എന്നിവർ നേതൃത്വം നൽകി.