മാലിന്യ വിഷയം; പഞ്ചായത്ത് സെക്രട്ടറിയുമായി മംഗൽപാടി ജനകീയ വേദി നേതാക്കൾ ചർച്ചനടത്തി
ഉപ്പള: പഞ്ചായത്ത് പ്രദേശങ്ങളിൽ ദിനം പ്രതി അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന മാലിന്യ വിഷയത്തിൽ മംഗൽപാടി ജനകീയവേദി പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറി യുമായി നടത്തിയ ചർച്ചയിൽ സത്വര നടപടികൾ ആവശ്യപ്പെട്ടു
ഉപ്പളയിലും പരിസരപ്രദേശങ്ങളിലും കമിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ കാരണം ജനങ്ങൾക്ക് വഴിനടക്കാനാവത്തവിധം അസ്സഹനീയമാവുകയാണ്, കൊതുകുകളും തെരുവുനായ്ക്കളും മൂലമുണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങക്ക് പുറമെ കുന്നു കൂടിക്കിടക്കുന്ന മാലിന്യങ്ങൾ കാരണം പ്രദേശത്തിന്റെ പലഭാഗങ്ങളിലും ഡെങ്കി പോലുള്ള രോഗങ്ങൾ പടരാനും, ആരോഗ്യ വിഷയങ്ങൾക്കും ഇതിടയാക്കുന്നുണ്ട് എന്നും എത്രയും വേഗം ഈ മാലിന്യങ്ങൾ മാറ്റാനുള്ള നടപടികൾ പഞ്ചായത്ത് കൈക്കൊള്ളണമെന്നും, പഞ്ചായത്ത് വക കുബ്ബണ്ണൂർ മാലിന്യ സംസ്ക്കരണ ശാലയിൽ കഴിഞ്ഞ പതിനേഴു വർഷമായി കമിഞ്ഞു കൂട്ടിയിരിക്കുന്ന മാലിന്യങ്ങൾ രണ്ട് മാസത്തിനകം നീക്കം ചെയ്യാമെന്ന് പഞ്ചായത്ത് നൽകിയ ഉറപ്പ് ആറു മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാക്കാത്തതിലുള്ള അമർഷവും ജനകീയവേദി പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചു
സെക്രട്ടറിയുമായി നടന്ന കൂടികാഴ്ചയിൽ എംജെവി പ്രവർത്തകരായ അഡ്വ. കരീം പൂന, മഹമൂദ് കൈക്കമ്പ, ആശാഫ് മൂസക്കുഞ്ഞി, സിദ്ദിഖ് കൈക്കമ്പ, യൂസുഫ് പച്ചിലംപാറ തുടങ്ങിയവർ സംബന്ധിച്ചു