“എയിംസ് ഫോർ കാസറഗോഡ്” ജനകീയ കൂട്ടായ്മ നടത്തുന്ന ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ച് മംഗൽപാടി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി
ഉപ്പള: “എയിംസ് ഫോർ കാസറഗോഡ് “ജനകീയ കൂട്ടായ്മ നടത്തുന്ന ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ച് മംഗൽപാടി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രമേയം പാസ്സാക്കി.
ആരോഗ്യ മേഖലയിൽ എന്നും അവഗണന മാത്രം നേരിടുന്ന കാസറഗോഡ് ജില്ലയിൽ എയിംസ് വേണമെന്ന ആവശ്യവുമായി മാസങ്ങളോളമായി ജില്ലയിൽ ക്യാമ്പയിൻ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെങ്കിലും അനുകൂല തീരുമാനം ഇത് വരെ ഉണ്ടായിട്ടില്ല.
കഴിഞ്ഞ കോവിഡ് കാലത്ത് ചികിത്സ കിട്ടാതെ ഏറ്റവും കൂടുതൽ ആളുകൾ മരണമടഞ്ഞത് മഞ്ചേശ്വരം മണ്ഡലത്തിലായിരുന്നു. ആവശ്യത്തിന് ആശുപത്രികളും,കർണ്ണാടക അതിർത്തി അടച്ചതുമാണ് ചികിത്സ കിട്ടാതെ മരിക്കാൻ കാരണമായത്. എൻഡോസൾഫാൻ ദുരിതവും അനുഭവിക്കുന്ന ജില്ലയും കാസറഗോഡാണ് എന്നതും ജനങ്ങളെ സമരത്തിലേക്ക് എത്തിക്കാൻ കാരണമായി.