‘റദ്ദുച്ച’ സൗമ്യവും സംശുദ്ധവുമായ പൊതു ജീവിതത്തിനുടമ: ഹുസൈനാർ ഹാജി എടച്ചാക്കൈ
ദുബൈ: സൗമ്യവും സംശുദ്ധവുമായ പൊതു ജീവിതത്തിലൂടെ കാസറഗോഡ് ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തിൽ സുവർണ്ണ മുദ്ര പതിപ്പിച്ച് കടന്ന് പോയ നേതാവാണ് പി ബി അബ്ദുൽ റസാഖ് എന്ന് ദുബൈ കെ എം സി സി ആക്ടിങ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കൈ അഭിപ്രായപ്പെട്ടു
. രാഷ്ട്രീയത്തിൽ നന്മയുടെ വഴി രൂപപ്പെടുത്തുന്നതിൽ സമൂഹത്തിന് നേതൃത്വം നൽകുന്നവരുടെ വ്യക്തിപ്രഭാവത്തിന് ചെറുതല്ലാത്ത പങ്കുണ്ടെന്നും അത് നിറവേറ്റിയ ജന നായകനായിരുന്നു റദ്ദുച്ചയെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവാചക പ്രകീർത്തന സദസ്സും റദ്ദുച്ച അനുസ്മരണ സംഗമവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ച പരിപാടിയിൽ ദേലമ്പാടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പറും പി ബി അബ്ദുൽ റസാഖിന്റ പുത്രനുമായ പി ബി ഷഫീഖ് മുഖ്യാതിഥി ആയിരുന്നു. യഅഖൂബ് മൗലവി പുത്തിഗെ പ്രവാചക പ്രകീർത്തന സദസ്സിന് നേതൃത്വം നൽകി.
പി ബി ഷഫീഖിനുള്ള മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം ഹുസൈനാർ ഹാജി എടച്ചാക്കൈ കൈമാറി. യു എ ഇ ഗോൾഡൻ വിസ കരസ്ഥമാക്കിയ ദുബൈ കെ എം സി സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ അരിമലക്ക് സയ്യിദ് ഹഖീം തങ്ങളും പി ബി ഷഫീഖും ചേർന്ന് ഷാൾ അണിയിച്ചു. സാദാത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റും മണ്ഡലം കെ എം സി സി അഡ്വൈസറി ബോർഡ് ചെയർമാനുമായ സയ്യിദ് അബ്ദുൽ ഹഖീം തങ്ങൾ അൽ ബുഖാരിക്ക് ഹംസ തൊട്ടിയിൽ ഷാൾ അണിയിച്ചു.
ഡോ. ഇസ്മായിൽ മൊഗ്രാൽ സ്വാഗതവും സൈഫുദ്ദീൻ മൊഗ്രാൽ നന്ദിയും പറഞ്ഞു.
ദുബൈ കെ എം സി സിയുടെ വിവിധ ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കൾ സംബന്ധിച്ചു.
നേതാക്കളായ ഹംസ തൊട്ടിയിൽ, ഹനീഫ് ചെർക്കള, അഡ്വ. ഇബ്രാഹിം ഖലീൽ, മജീദ് മടക്കിമല, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി ആർ, മഹമൂദ് മുട്ടം, സയ്യിദ് അബ്ദുൽ ഹഖീം തങ്ങൾ അൽ ബുഖാരി, സി എച്ച് നൂറുദ്ദീൻ, ഹമീദ് സ്പിക്, ഹസ്സൈനാർ ബീജന്തടുക്ക, ഫൈസൽ മുഹ്സിൻ, ഫൈസൽ പട്ടേൽ, ഇസ്മായിൽ നാലാംവാതുക്കൽ, ഷബീർ കൈതക്കാട്, ശരീഫ് ചന്തേര, സുബൈർ കുബണൂർ, മൻസൂർ മർത്യ, അലി സാഗ്, സലാം പാട്ലടുക്ക, മുനീർ ബേരിക, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാൻ തലേക്കള, സത്താർ ആലമ്പാടി, സഫ്വാൻ അണങ്കൂർ, ഷബീർ കീഴൂർ, ബഷീർ സി എ, മുനീർ പള്ളിപ്പുറം, ബഷീർ ബല്ലാകടപ്പുറം, ഷംസുദ്ദീൻ പുഞ്ചാവി, ശാഹുൽ തങ്ങൾ, കുഞ്ഞഹമ്മദ് മൊഗ്രാൽ, അബ്ദുൽ റഹ്മാൻ ഹാജി കടമ്പാർ, ഹസ്സൻ കുദുവ, ഷംസു മാസ്റ്റർ പാട്ലടുക്ക, എ എച്ച് കെ അലി മുഗു, അബ്ദുള്ള പുതിയോത്ത് എന്നിവർ പ്രസംഗിച്ചു.
‘റദ്ദുച്ച’ സൗമ്യവും സംശുദ്ധവുമായ പൊതു ജീവിതത്തിനുടമ: ഹുസൈനാർ ഹാജി എടച്ചാക്കൈ
Read Time:4 Minute, 3 Second