പോലീസിൽ നിന്ന് “മാതൃക” ജനമൈത്രി!
മംഗല്പാടി: നിയമപാലനത്തിന് വേണ്ടി ലാത്തി വീശുന്ന കൈകള് സാമൂഹ്യസേവനം എന്ന ആശയതിന്നായി,കൈ കൊട്ടും പിക്കാസും അരി വാളുകളും പിടിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കുമ്പള പോലീസ് സ്റ്റേഷന് സര്ക്കിള് ഇന്സ്പെക്ടർ പ്രമോദും സഹപ്രവര്ത്തകരായ ‘ജനമൈത്രി’ പോലീസും.
നവംബർ ഒന്നിന് സ്കൂളുകൾ പുനരാരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കാൻ സന്നദ്ധരായ പോലീസിന്റെ ‘ജനസ്നേഹീ’ മാതൃക ഏറെ പ്രശംസനീയമാണ്.
വെള്ളിയാഴ്ച രാവിലെ 7 മുതൽ 9.30 വരെയായിരുന്നു പരിപാടി.
സി.ഐ പ്രമോദ് ,എസ്..ഐ രാജീവൻ എന്നിവരടങ്ങുന്ന 15 പോലീസുകാരുടെ ഒരു ടീം ക്യാമ്പയിനിൽ പങ്കെടുത്തു സാമൂഹ്യ സേവനത്തിൽ അവരുടെ പ്രതിബദ്ധത തെളിയിച്ചു.
ന്യൂ സ്റ്റാർ അഡ്ക, ബ്രദേഴ്സ് അഡ്ക, സെവൻ ലവ്, ജനപ്രിയ തുടങ്ങിയ ക്ലബ്ബുകളിലെ അംഗങ്ങൾ, വാർഡ് മെമ്പർ, ഇബ്രാഹിം, പി ടി എ പ്രസിഡന്റ് ഉമ്മർ അപ്പോളോ, എൽപി, ഹൈസ്കൂൾ അധ്യാപകർ എന്നിവർ ഈ സേവനത്തിൽ കൈകോർത്തു.
പരിപാടിയുടെ സമാപനത്തിൽ സംസാരിച്ച പ്രമോദ് മംഗൽപാടി സ്കൂളിന്റെ ഉന്നമനത്തിന് എല്ലാ സഹായ,സഹകരണവും നൽകുമെന്ന് അറിയിച്ചു.
പ്രഭാത ഭക്ഷണം സ്പോൺസർ ചെയ്ത ന്യൂ സ്റ്റാർ ടീമിനെ ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു. പ്രധാനാധ്യാപകൻ ജി.കെ.നായക് സ്വാഗതവും സീനിയർ അസിസ്റ്റന്റ് രാധാകൃഷ്ണൻ .കെ നന്ദി രേഖപ്പെടുത്തി.
സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഹിമാൻ അവതരിപ്പിച്ചു.
പോലീസിൽ നിന്ന് “മാതൃക” ജനമൈത്രി!
Read Time:2 Minute, 13 Second