“വിദ്വേഷ പ്രചരണങ്ങളും ഭരണകൂട തന്ത്രവും കേരള ജനത തിരിച്ചറിയും” പ്രേമ ജി പിഷാരടി

0 0
Read Time:2 Minute, 30 Second

“വിദ്വേഷ പ്രചരണങ്ങളും ഭരണകൂട തന്ത്രവും കേരള ജനത തിരിച്ചറിയും” പ്രേമ ജി പിഷാരടി

ഉപ്പള : വിദ്വേഷ പ്രചരണങ്ങളിലൂടെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെയും വർഗ്ഗീയത പറഞ്ഞ് വോട്ട് നേടാൻ ശ്രമിക്കുന്ന കേരളത്തിലെ ഇടത് ഗവൺമെൻ്റ് തന്ത്രങ്ങളും കേരള ജനത തിരിച്ചറിയുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പ്രേമ ജി പിഷാരടി പറഞ്ഞു.
”വിദ്വേഷപ്രചാരകരെ തള്ളിക്കളയുക, വിഭജന രാഷ്ട്രീയം ചെറുക്കുക’ എന്ന പ്രമേയവുമായി വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിൻ്റെ
ഭാഗമായി ഉപ്പളയിൽ നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് അബ്ദുല്ലത്തീഫ് കുമ്പള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് മുത്തലിബ്,
ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര, ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ, ജില്ലാ ട്രഷറർ അംബുഞ്ഞി തലക്ലായ് , ദക്ഷിണ കന്നട പി ആർ സെക്രട്ടറി അബ്ദുൽ ഖാദർ കുക്കാജെ, ജില്ലാ സെക്രട്ടറി സാഹിദ ഇല്യാസ്, ജില്ലാ കമ്മിറ്റി അംഗം കെ രാമകൃഷ്ണൻ, മൊയ്തീൻ കുഞ്ഞി കുഞ്ചത്തൂർ, ഹക്കീം മഞ്ചേശ്വരം, അസൈനാർ ഉപ്പള തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഹമീദ് അമ്പാർ സ്വാഗതവും ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ അസ്‌ലം സൂരംബയൽ നന്ദിയും പറഞ്ഞു.
ഫോട്ടോ : വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക
വിഭജന രാഷ്ട്രീയത്തെ ചെറുക്കുക എന്ന സന്ദേശവുമായി വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പളയിൽ നടത്തിയ പൊതു സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പ്രേമ ജി പിഷാരടി ഉദ്ഘാടനം ചെയ്യുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!