ദുബായിൽ കാർ പാർക്കിംഗ് ഫീസ് വാട്ട്സ്ആപ്പ് വഴി നൽകാനാകുന്ന സംവിധാനം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ നടപ്പിലാക്കുമെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ( RTA ) അറിയിച്ചു .

ഈ പുതിയ പേയ്മെന്റ് രീതി പരീക്ഷണ ഘട്ടത്തിലാണെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നടപ്പാക്കുമെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ പാർക്കിംഗ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് മഹ്ബൗബ് പറഞ്ഞു . കാർ പാർക്കിംഗ് ഫീസ് നൽകാൻ വാട്ട്സ്ആപ്പ് വഴിയായിരിക്കും സന്ദേശം വരികയെന്നും SMS ലൂടെ പാർക്കിംഗിനായി ആളുകൾ ഉപയോഗിക്കുന്ന അതേ രീതി പോലെത്തന്നെ ഡിജിറ്റൽ വാലറ്റിൽ നിന്ന് തന്നെയാണ് തുക കുറയ്ക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു . കാർ പാർക്കിംഗ് ഫീസ് നൽകാനായി വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നതിലൂടെ ടെലികോം സേവനദാതാക്കൾക്ക് നൽകുന്ന 30 ഫിൽസ് നൽകേണ്ടതില്ല . പാർക്കിംഗ് ടിക്കറ്റിന് കൃത്യമായ സ്ഥലം കണ്ടെത്താൻ സഹായിക്കുന്ന സ്മാർട്ട് മാപ്പ് മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .
ദുബായിൽ കാർ പാർക്കിംഗ് ഫീസ് വാട്ട്സ്ആപ്പ് വഴി നൽകാനാകുന്ന സംവിധാനം ഉടൻ; RTA
Read Time:1 Minute, 40 Second


