രണ്ട് മാസം മുമ്പ് തകരാറിലായ കുബണൂര്‍ പാലം തകർന്നു വീണു ; ഗതാഗതം സതംഭിച്ചു
കുബണൂർ
ചിംബരം പാലം
പൂർണമായും
തകർന്നു..
ബന്തിയോട്/
കുബണൂർ ചിംബരം പാലം പൂർണമായും നിലംപതിച്ചു.
മാസങ്ങളായി അപകടാവസ്ഥയിലായിരുന്ന ഈ പാലം ഇന്ന് പുലർച്ചയോടെയാണ് പൂർണമായും തകർന്നു വീണത്.
കാലപ്പഴക്കമുളള ഈ പാലം രണ്ടു മാസങ്ങൾക്ക് മുമ്പാണ് ഭാഗികമായി തകർന്നത്.
ഹഖ് ന്യൂസ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു..
തുടർന്ന് ബന്ധപ്പെട്ടവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു..
അതിനു ശേഷം
നാട്ടുകാർ കല്ലും, മരങ്ങങ്ങളും ഉപയോഗിച്ച് വഴി അടച്ചു വെക്കുകയും,
എന്നാൽ ഇരുചക്രവാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുകയും
ചെയ്തിരുന്നു.
ഉപ്പള, ബായാർ
തുടങ്ങിയ ഭാഗങ്ങളിലേ
ക്കുളള എളുപ്പവഴി കൂടിയാണ് ചിംബരം പാലം.
തന്ത്രപ്രധാനമായ
വഴി തടസ്സപ്പെട്ടതോടെ
വരും ദിവസങ്ങളിൽ ജനങ്ങൾക്ക് ഇനി ഏറെ ദുരിതം അനുഭവിക്കേണ്ടി വരും..
തകർന്ന പാലത്തിന് പകരം എത്രയും പെട്ടെന്ന്
പുതിയ പാലം നിർമ്മിച്ച് ഇതുവഴിയുളള സഞ്ചാരസ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്ന്
നാട്ടുകാർ ആവശ്യപ്പെട്ടു..
@Sali.seegandady
Haq News