മർഹൂം പി ബി അബ്ദുൽ റസാഖ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഒക്ടോബർ 22ന് ദുബായിൽ
ദുബൈ: മുൻ മഞ്ചേശ്വരം എം എൽ എയും മുസ്ലിം ലീഗ് ദേശീയ നിർവ്വാഹക സമിതി അംഗവുമായിരുന്ന പി ബി അബ്ദുൽ റസാഖിന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ദുബായിൽ അനുസ്മരണ സംഗമം സംഘടിപ്പിക്കാൻ ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
2021 ഒക്ടോബർ 22ന് വെള്ളിയാഴ്ച എട്ട് മണിക്ക് മൗലിദ് പാരായണത്തോടെയുള്ള പ്രാർത്ഥനാ സദസ്സും ശേഷം അനുസ്മരണ യോഗവുമാണ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ ദുബൈ കെ എം സി സിയുടെ സംസ്ഥാന ജില്ലാ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും. ഇത് സംബന്ധിച്ച കൂടിയാലോചനാ യോഗത്തിൽ അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. അഡ്വ. ഇബ്രാഹിം ഖലീൽ ഉദ്‌ഘാടനം ചെയ്തു.
ഡോ. ഇസ്മായിൽ മൊഗ്രാൽ സ്വാഗതവും ഇബ്രാഹിം ബേരികെ നന്ദിയും പറഞ്ഞു. സുബൈർ കുബണൂർ, മൻസൂർ മർത്യ, സലാം പാട്ലടുക്ക, സൈഫുദ്ദീൻ മൊഗ്രാൽ, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി അമാൻ തലേക്കള എന്നിവർ സംസാരിച്ചു.
മർഹൂം പി ബി അബ്ദുൽ റസാഖ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഒക്ടോബർ 22ന് ദുബായിൽ
Read Time:1 Minute, 37 Second